x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏകീകൃത സിവിൽ കോഡ് ആസാമിലും പാസാക്കി


Published: May 28, 2026 02:18 AM IST | Updated: May 28, 2026 02:18 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്തി​​​നും ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​നും പി​​​ന്നാ​​​ലെ ആ​​​സാം നി​​​യ​​​മ​​​സ​​​ഭ​​​യും ഏ​​​കീ​​​കൃ​​​ത സി​​​വി​​​ൽ കോ​​​ഡ് പാ​​​സാ​​​ക്കി. മൂ​​​ന്നാ​​​മ​​​തു ബി​​​ജെ​​​പി ഭ​​​ര​​​ണ സം​​​സ്ഥാ​​​ന​​​ത്തു കൂ​​​ടി വി​​​വാ​​​ദ യൂ​​​ണി​​​ഫോം സി​​​വി​​​ൽ കോ​​​ഡ് (യു​​​സി​​​സി) ബി​​​ൽ പാ​​​സാ​​​ക്കി​​​യ​​​തോ​​​ടെ, കൂ​​​ടു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഇ​​​തേ മാ​​​തൃ​​​ക പി​​​ന്തു​​​ട​​​രു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി.

കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തി​​​നി​​​ടെ​​​യാ​​​ണു 126 അം​​​ഗ ആ​​​സാം നി​​​യ​​​മ​​​സ​​​ഭ ബി​​​ൽ ഇ​​​ന്ന​​​ലെ പാ​​​സാ​​​ക്കി​​​യ​​​ത്. ആ​​​സാ​​​മി​​​ലെ എ​​​ല്ലാ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​രെ​​​യും ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ​​​നി​​​ന്നൊ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​ദി​​​വാ​​​സി സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത നി​​​യ​​​മ​​​ങ്ങ​​​ൾ തു​​​ട​​​രാം. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി​​​ക്കു​​​ശേ​​​ഷം വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തോ​​​ടെ ബി​​​ൽ നി​​​യ​​​മ​​​മാ​​​കും.

ബ​​​ഹു​​​ഭാ​​​ര്യ​​​ത്വം നി​​​രോ​​​ധി​​​ക്കാ​​​നും വി​​​വാ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും ലി​​​വ് ഇ​​​ൻ ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​നും ബി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. ക​​​ര​​​ടു നി​​​യ​​​മ​​​പ്ര​​​കാ​​​രം, വി​​​വാ​​​ഹ ച​​​ട​​​ങ്ങു ക​​​ഴി​​​ഞ്ഞ് 60 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ലും ഒ​​​രു​​​മി​​​ച്ചു താ​​​മ​​​സി​​​ക്കു​​​ന്ന (ലി​​​വ് ഇ​​​ൻ ബ​​​ന്ധം) ക​​​മി​​​താ​​​ക്ക​​​ൾ 30 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ലും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്നു ക​​​ര​​​ടു നി​​​യ​​​മ​​​ത്തി​​​ലു​​​ണ്ട്. നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ 10,000 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കാ​​​നും ബി​​​ല്ലി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

മുസ്‌ലിം സ്ത്രീ​​​ക​​​ൾ​​​ക്കു സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് ഏ​​​കീ​​​കൃ​​​ത സി​​​വി​​​ൽ കോ​​​ഡ് പാ​​​സാ​​​ക്കി​​​യ​​​തെ​​​ന്ന് ആ​​​സാം മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കും സ​​​മ​​​ത്വ​​​ത്തി​​​നും വേ​​​ണ്ടി​​​യു​​​ള്ള ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ചു​​​വ​​​ടു​​​വ​​​യ്പാ​​​ണി​​​ത്.

പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ സ്ത്രീ​​​ക​​​ൾ​​​ക്കു പു​​​തി​​​യ സ്വാ​​​ത​​​ന്ത്ര്യ​​​വും സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും ഹി​​​മ​​​ന്ത പ​​​റ​​​ഞ്ഞു. ബി​​​ൽ പാ​​​സാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ മ​​​റ്റൊ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വാ​​​ഗ്ദാ​​​നം​​​കൂ​​​ടി നി​​​റ​​​വേ​​​റ്റി​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​ല്ലാ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ, ആ​​​ദി​​​വാ​​​സി സ​​​മൂ​​​ഹ​​​ങ്ങ​​​ളെ​​​യും ഏ​​​കീ​​​കൃ​​​ത സി​​​വി​​​ൽ കോ​​​ഡി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന ബി​​​ല്ലി​​​നെ ഏ​​​കീ​​​കൃ​​​തം എ​​​ന്നു വി​​​ളി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ആ​​​ദി​​​വാ​​​സി, ചി​​​ല ആ​​​ദി​​​വാ​​​സി ഇ​​​ത​​​ര സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കു ബി​​​ല്ലി​​​ൽ പ്ര​​​ത്യേ​​​ക വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ണ്ട്. ആ​​​ദി​​​വാ​​​സി​​​യ​​​ല്ലാ​​​ത്ത ആ​​​രെ​​​ങ്കി​​​ലും ലി​​​വ് ഇ​​​ൻ ബ​​​ന്ധ​​​ത്തി​​​ലു​​​ണ്ടെ​​​ങ്കി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്നു ബി​​​ൽ പ​​​റ​​​യു​​​ന്നു.

ആ​​​ദി​​​വാ​​​സി​​​യ​​​ല്ലാ​​​ത്ത ഒ​​​രാ​​​ൾ ആ​​​ദി​​​വാ​​​സി​​​യോ​​​ടൊ​​​പ്പം ഒ​​​രു​​​മി​​​ച്ചു താ​​​മ​​​സി​​​ച്ചാ​​​ൽ എ​​​ന്തു സം​​​ഭ​​​വി​​​ക്കും? ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​ണെ​​​ങ്കി​​​ൽ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തെ​​​ന്തി​​​നാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ൽ​​​എ സു​​​ബൈ​​​ർ അ​​​നം ചോ​​​ദി​​​ച്ചു.

Tags : Uniform Civil Code passed Assam

Recent News

Corehub Up