ന്യൂഡൽഹി: വന്യമൃഗങ്ങൾ മൂലമുള്ള വിളനാശം പ്രാദേശികവത്കരിച്ച അപകടസാധ്യതാ വിഭാഗത്തിൽ അഞ്ചാമത്തെ ആഡ്-ഓണ്‍ കവർ ആയി കേന്ദ്ര സർക്കാർ അംഗീകരിച്ചു.
സംസ്ഥാന സർക്കാരുകൾ വന്യമൃഗങ്ങളുടെ പട്ടിക അറിയിക്കണം. ഡാറ്റ അടിസ്ഥാനമാക്കി വളരെയധികം ബാധിതമായ ജില്ലകളെയും ഇൻഷ്വറൻസ് യൂണിറ്റുകളെയും തിരിച്ചറിയുകയും ചെയ്യണം. വിള ഇൻഷ്വറൻസ് ആപ്പിലൂടെ ജിയോടാഗ് ഫോട്ടോ അപ്ലോഡ് ചെയ്തു 72 മണിക്കൂറിനകം വിളനാശം റിപ്പോർട്ട് ചെയ്യാൻ കർഷകർ ബാധ്യസ്ഥരാണെന്നും കേന്ദ്രം അറിയിച്ചു.
വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന വിളനാശത്തിനും നെൽവയലുകൾ വെള്ളത്തിനടിയിലാകുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾക്ക് കൃഷി മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നൽകി. പുതിയ തീരുമാനപ്രകാരം നെൽവയൽ വെള്ളപ്പൊക്കത്തെ പ്രാദേശിക ദുരന്തത്തിൽ വീണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. 2026 ഖാരിഫ് മുതലാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുക.
Tags : Wild animal attacks local risk