x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ 18-ാമത് നാഷണൽ കോൺഫറൻസിന് ഡാലസിൽ തുടക്കം

പി .പി. ചെ​റി​യാ​ൻ
Published: August 25, 2026 08:10 AM IST | Updated: August 25, 2026 08:10 AM IST

മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന

 

ഡാലസ്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് നാഷണൽ കോൺഫറൻസിന് ഡാലസ് മാർത്തോമ്മാ ചർച്ച് ഓഫ് ഫാർമേഴ്സ് ബ്രാഞ്ചിൽ ഭക്തിനിർഭരമായ തുടക്കം. 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ നോർത്ത് അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ റൈറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭദ്രാസനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 700-ൽ പരം പ്രതിനിധികളാണ് ആദ്യദിന പരിപാടികളിൽ പങ്കെടുത്തത്.

വൈകുന്നേരം 5.15-ന് ആരംഭിച്ച പ്രൗഢമായ ഘോഷയാത്രയോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംഘടനയുടെ പ്രസിഡന്റ് റവ. എബ്രഹാം വി. സാംസൺ സ്വാഗതവും ആമുഖ സന്ദേശവും നൽകി. ഭദ്രാസനാധ്യക്ഷന്റെ അധ്യക്ഷ പ്രസംഗത്തിനും ഉദ്ഘാടനത്തിനും ശേഷം കോൺഫറൻസിന്റെ തീം സോങ് അവതരിപ്പിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ജോയൽ സാമുവൽ തോമസ്, MTVEA വൈസ് പ്രസിഡന്റ് റവ. ആശിഷ് തോമസ്, ഭദ്രാസന സെക്രട്ടറി ശ്രീ. ജോർജ് വർഗീസ്, കൊപ്പൽ സിറ്റി കൗൺസിൽമാൻ ബിജു മാത്യു എന്നിവർ ആശംസകൾ നേർന്നു.പ്രഫ. സോമൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഫറൻസ് സ്മരണികയുടെ പ്രകാശനം നിർവ്വഹിച്ചു.പ്രോഗ്രാം കൺവീനർ ശ്രീ. സാം അലക്സ് കൃതജ്ഞത രേഖപ്പെടുത്തി. റവ. എം. പി. യോഹന്നാന്റെ പ്രാർത്ഥനയ്ക്കും റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ ആശീർവാദത്തിനും ശേഷം രാത്രി 7:00 മണിയോടെ പ്രാരംഭദിന ചടങ്ങുകൾ അവസാനിച്ചു.

വചന ണ്ഡിതൻ റവ. ഡോ. മോത്തി വർക്കിയുടെ വചനശുശ്രൂഷയും പ്രാർത്ഥനയും പ്രതിനിധികൾക്ക് വലിയ ആത്മീയ ഉണർവ് സമ്മാനിച്ചു. റവ. റോബിൻ വർഗീസ്, ജോർജ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ഷാജി എസ്. രാമപുരം (ജനറൽ കൺവീനർ), ഫിലിപ്പ് മാത്യു (കോ-കൺവീനർ), ഡോ. സിജി ടോം ഫിലിപ്പ് (ട്രഷറർ), സുമ എബ്രഹാം (അക്കൗണ്ടന്റ്) എന്നിവരടങ്ങുന്ന സംഘാടക സമിതിയുടെയും ട്രാൻസ്പോർട്ടേഷൻ, അക്കോമഡേഷൻ കമ്മിറ്റികളുടെയും മികച്ച കോർഡിനേഷൻ കാരണം ആദ്യ ദിന പരിപാടികൾ സുഗമമായി പൂർത്തിയായി. ഓഗസ്റ്റ് 23 വരെ തുടരുന്ന കോൺഫറൻസിൽ വരും ദിവസങ്ങളിലും വൈവിധ്യമാർന്ന ആത്മീയ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews North American Diocese

Recent News

Corehub Up