x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാളിത്തത്തിന്റെ ചാരുതയും മികവും; മലയാളി മങ്ക 2026 സംഘടിപ്പിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ
Published: August 25, 2026 07:27 AM IST | Updated: August 25, 2026 07:27 AM IST

മലയാളി മങ്ക 2026

പെൻസിൽവേനിയ: ഫൊക്കാനാ അന്താരാഷ്ട്ര കൺവൻഷന്‍റെ ഭാഗമായി വനിതാ ഫോറം സംഘടിപ്പിച്ച ’മലയാളി മങ്ക 2026’ മത്സരം കേരളീയ പാരമ്പര്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും കലാപ്രതിഭയുടെയും മനോഹരമായ സംഗമമായി. കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മത്സരത്തിൽ വടക്കേ അമേരിക്കയിലെ മലയാളി വനിതകൾ ആവേശത്തോടെ പങ്കെടുത്തു.
മൂന്ന് മത്സര റൗണ്ടുകൾക്ക് ശേഷം ഫൊക്കാനാ മലയാളി മങ്ക 2026 വിജയികളെ പ്രഖ്യാപിച്ചു: ഫൊക്കാനാ മലയാളി മങ്ക 2026 – നിമ്മി ഷാജി ഫസ്റ്റ് റണ്ണർഅപ്പ് – പ്രിയ ലൂയിസ് സെക്കൻഡ് റണ്ണർഅപ്പ് – മെർലിൻ ജോസ്

റൗണ്ട് 1 – കേരളീയ വേഷവും പരിചയപ്പെടുത്തലുംമത്സരാർത്ഥികൾ കേരളത്തി തനത് പാരമ്പര്യ വേഷത്തിൽ വേദിയിലെത്തി, പ്രേക്ഷകരുടെയും വിശിഷ്ട വിധികർത്താക്കളുടെയും മുന്നിൽ സ്വയം പരിചയപ്പെടുത്തി.സ്വന്തം വ്യക്തിത്വവും കേരളീയ സംസ്കാരത്തോടുള്ള ബന്ധവും പ്രകടിപ്പിക്കുന്നതിനുള്ള അവസരമായിരുന്നു ഈ റൗണ്ട്.

റൗണ്ട് 2 – ടാലന്‍റ് റൗണ്ട്മത്സരാർത്ഥികൾ തങ്ങളുടെ വ്യക്തിഗത കഴിവുകളും സർഗാത്മകതയും വൈവിധ്യമാർന്ന പ്രതിഭകളും വേദിയിലെ പ്രകടന മികവും അവതരിപ്പിച്ചു. മത്സരത്തിലെ ഏറ്റവും ആകർഷകവും വിനോദപ്രദവുമായ ഘട്ടങ്ങളിലൊന്നായിരുന്നു ഈ റൗണ്ട്.

മൂന്ന് മത്സര റൗണ്ടുകൾക്ക് ശേഷം ഫൊക്കാനാ മലയാളി മങ്ക 2026 വിജയികളെ പ്രഖ്യാപിച്ചു: ഫൊക്കാനാ മലയാളി മങ്ക 2026 – നിമ്മി ഷാജി ഫസ്റ്റ് റണ്ണർഅപ്പ് – പ്രിയ ലൂയിസ് സെക്കൻഡ് റണ്ണർഅപ്പ് – മെർലിൻ ജോസ്റൗണ്ട് 1 – കേരളീയ വേഷവും പരിചയപ്പെടുത്തലുംമത്സരാർത്ഥികൾ കേരളത്തിന്റെ തനത് പാരമ്പര്യ വേഷത്തിൽ വേദിയിലെത്തി, പ്രേക്ഷകരുടെയും വിശിഷ്ട വിധികർത്താക്കളുടെയും മുന്നിൽ സ്വയം പരിചയപ്പെടുത്തി.

സ്വന്തം വ്യക്തിത്വവും കേരളീയ സംസ്കാരത്തോടുള്ള ബന്ധവും പ്രകടിപ്പിക്കുന്നതിനുള്ള അവസരമായിരുന്നു ഈ റൗണ്ട്.റൗണ്ട് 2 – ടാലന്റ് റൗണ്ട്മത്സരാർത്ഥികൾ തങ്ങളുടെ വ്യക്തിഗത കഴിവുകളും സർഗാത്മകതയും വൈവിധ്യമാർന്ന പ്രതിഭകളും വേദിയിലെ പ്രകടന മികവും അവതരിപ്പിച്ചു.

മത്സരത്തിലെ ഏറ്റവും ആകർഷകവും വിനോദപ്രദവുമായ ഘട്ടങ്ങളിലൊന്നായിരുന്നു ഈ റൗണ്ട്.അഉഢഋഞഠകടഋങഋചഠഏീ

റൗണ്ട് 3 – സാരി & ചോദ്യോത്തര റൗണ്ട്മത്സരാർത്ഥികൾ മനോഹരമായ സാരിയണിഞ്ഞ് ചോദ്യോത്തര റൗണ്ടിൽ പങ്കെടുത്തു. ആത്മവിശ്വാസം, ആശയവിനിമയ മികവ്, അറിവ്, തൽക്ഷണ പ്രതികരണശേഷി എന്നിവ ഈ റൗണ്ടിൽ പ്രകടമായി.

പ്രത്യേക വിഭാഗങ്ങളിലെ പുരസ്കാരങ്ങൾപ്രധാന മൂന്ന് സ്ഥാനങ്ങൾക്ക് പുറമെ മത്സരാർത്ഥികളുടെ വ്യക്തിഗത കഴിവുകളും പ്രത്യേക മികവുകളും പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങളും നൽകി:ബെസ്റ്റ് പേഴ്സണാലിറ്റി – പ്രിയ ലൂയിസ്ബെസ്റ്റ് സ്മൈൽ – നിമ്മി ഷാജിബെസ്റ്റ് ഹെയർ – ഡോ. ജാസ്മിൻബെസ്റ്റ് കേരള അറ്റയർ – മെർലിൻ ജോസ്ബെസ്റ്റ് ടാലന്റ് – പമേല രവീന്ദ്രൻ 25 വയസും അതിൽ കൂടുതലുമുള്ള കേരളീയ വംശജരായ വനിതകൾക്കായി ഒരുക്കിയ മത്സരത്തിൽ കേരളീയ വേഷവിധാനം, സ്വയംപരിചയപ്പെടുത്തൽ, ടാലന്റ് റൗണ്ട്, ചോദ്യോത്തരസംഭാഷണ ഘട്ടം എന്നിവയിലൂടെ മത്സരാർത്ഥികൾ തങ്ങളുടെ കഴിവുകളും വ്യക്തിത്വവും അവതരിപ്പിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരുന്നത്.വെറും സൗന്ദര്യമത്സരമെന്നതിനപ്പുറം കേരളീയ സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള ബന്ധം ആഘോഷിക്കുന്ന വേദിയായാണ് ’മലയാളി മങ്ക’ ഒരുക്കിയത്. പരമ്പരാഗത വേഷവിധാനത്തിലൂടെ കേരളത്തിന്റെ സാംസ്കാരിക സൗന്ദര്യം അവതരിപ്പിച്ച മത്സരാർത്ഥികൾ, ടാലന്റ് റൗണ്ടിലൂടെ തങ്ങളുടെ സർഗാത്മകതയും ചോദ്യോത്തര ഘട്ടത്തിലൂടെ ആത്മവിശ്വാസവും അറിവും പ്രകടിപ്പിച്ചു.

വിശിഷ്ട വിധികർത്താക്കൾ: മിനി സജൻ, രാജൻ ചീരൻ, ഡോ. പ്രമീള ദേവി, ഡോ. ആലീസ് മാത്യു എന്നിവരടങ്ങിയ വിശിഷ്ട വിധികർത്തൃ പാനലാണ് മത്സരം വിലയിരുത്തിയത്. മത്സരത്തിനായി തങ്ങളുടെ വിലപ്പെട്ട സമയവും അനുഭവസമ്പത്തും അറിവും വൈദഗ്ധ്യവും നൽകിയ വിധികർത്താക്കൾക്ക് സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

പരിപാടിക്ക് കൂടുതൽ ആവേശം പകർന്നുകൊണ്ട് കാനഡയിൽ നിന്നുള്ള അഖിൽ വിജയകുമാർ മനോഹരമായ ഗാനങ്ങളിലൂടെ പ്രേക്ഷകരെ ആസ്വദിപ്പിക്കുകയും ആഘോഷവേദിയെ കൂടുതൽ സജീവമാക്കുകയും ചെയ്തു.ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്മനോഹരമായ പ്രധാന കിരീട ട്രോഫികൾ ഡെയ്സി ട്രോഫീസ്, തോമസ് തോമസ്, ഡെയ്സി തോമസ് എന്നിവരുടെ സഹകരണത്തോടെയാണ് സ്പോൺസർ ചെയ്തത്. എല്ലാ പ്രത്യേക വിഭാഗങ്ങളിലെയും ട്രോഫികൾ വിശ്വാസ ബ്രാൻഡിന്റെ ടമാൃററവശ ഒമശൃ ഏൃീംവേ ഛശഹ സ്പോൺസർ ചെയ്തു.

രേവതി പിള്ള, നേഹ പിള്ള, നിഷ പിള്ള എന്നിവരാണ് ഈ ബ്രാൻഡിന്റെ ഉടമകൾ. മത്സരത്തിന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ പിന്തുണയും വനിതാ ഫോറം ചെയർപേഴ്സൺ രേവതി പിള്ളയുടെ നേതൃത്വവും ലഭിച്ചു. ഫാൻസിമോൾ പള്ളത്തുമഠം ചെയർപേഴ്സണായും സുബി ബാബു കോചെയറായും പ്രവർത്തിച്ചു. ഡോ. ബ്രിഡ്ജറ്റ് ജോർജ്, ഉഷാ ചാക്കോ, ശോശമ്മ ആൻഡ്രൂസ്, സുജ ജോൺ, ഷോജി ഷിനോയി , സരൂപാ അനിൽ, മേരികുട്ടി മൈക്കിൾ എന്നിവർ കമ്മിറ്റി അംഗങ്ങളായിരുന്നു.പരിപാടിക്ക് മറ്റൊരു ശ്രദ്ധേയമായ മാനം നൽകിക്കൊണ്ട് ലിസ് ഫെർണാണ്ടസ്, ഫൊക്കാനാ മലയാളി മങ്ക 2026 ജേതാവായ നിമ്മി ഷാജിക്ക് ഒരു സിനിമയിൽ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തു.

മത്സരവേദിക്കപ്പുറത്തേക്കും ജേതാവിന് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്ന സവിശേഷ അവസരമായി ഇത് മാറി. വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം, സ്ത്രീകളുടെ ആത്മവിശ്വാസവും വ്യക്തിത്വവും കഴിവുകളും ആഘോഷിച്ച ശ്രദ്ധേയമായ പരിപാടിയായി ’മലയാളി മങ്ക 2026’ മാറി.

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Celebrating the grace excellence of Malayali

Recent News

Corehub Up