ക്നാനായ റീജിയണ്‍ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു
Thursday, May 1, 2025 3:45 PM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട ഈ ത്രിദിന ക്യാമ്പില്‍ യുകെയില്‍ നിന്നും കാനഡയില്‍ നിന്നും വടക്കെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യുവജനങ്ങള്‍ പങ്കെടുത്തു.
ക്നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഈ പ്രീ-മാര്യേജ് കോഴ്സില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഫാ. അബ്രാഹം മുത്തോലത്ത്, ഫാ. സിജു മുടക്കോടില്‍, ഫാ. ജോണ്സണ് കോവൂര്‍ പുത്തന്‍പുരയില്‍, റ്റോണി പുല്ലാപ്പള്ളില്‍, അജിമോള്‍ പുത്തന്‍പുരയില്‍, ടോം മൂലയില്‍, ഷിബു ആന്‍ഡ് നിമിഷ കളത്തികോട്ടില്‍, ആന്‍സി ചേലക്കല്‍, ജീന മറ്റത്തില്‍, ടിനു കണ്ണാരത്തില്‍, ലിനു പടിക്കപ്പറമ്പില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സെന്റ് മേരീസ് ഇടവകയുടെ ചാര്‍ജ് എക്സിക്യൂട്ടീവ് അംഗങ്ങളും ഫാമിലി കമ്മീഷന് അംഗങ്ങളായ മോളമ്മ തൊട്ടിച്ചിറ, മേരിക്കുട്ടി ചെമ്മാച്ചേല്‍ എന്നിവരും ഈ മൂന്നു ദിവസത്തെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
തങ്ങള്‍ ആരംഭിക്കുവാന്‍ പോകുന്ന പുതിയ കുടുംബജീവിതത്തിന് ഏറെ സഹായകരമായ ഒന്നായിരുന്നു ഈ പ്രീ-മാര്യേജ് കോഴ്സ് എന്ന് പരിപാടിയില്‍ പങ്കെടുത്ത യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു.