"പുനരുത്ഥാനം' നാടകം വേറിട്ടതായി; യുട്യൂബില്‍ തരംഗമായി "തമ്പുരാനെ’ എന്ന ഗാനം
ജോയിച്ചൻ പുതുക്കുളം
Wednesday, May 7, 2025 6:44 AM IST
ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ റീജനല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം സംയുക്തമായി നടത്തി. സാന്ഫോഡിലെ സെമിനോള്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു വര്‍ണാഭമായ പരിപാടിയിൽ നടനും എഴുത്തുകാരനുമായ പൗലോസ് കുയിലാടൻ സംവിധാനം ചെയ്ത പുനരുദ്ധാനം എന്ന് തിയറ്ററിയൽ ഡ്രാമ ജനശ്രദ്ധ പിടിച്ചുപറ്റി, രചന തോമസ് മാളക്കാരൻ.
പുനരുത്ഥാനം ഇതിലെ "തമ്പുരാനെ' എന്ന് തുടങ്ങുന്ന ഗാനം യുട്യൂബിൽ 50,0000 എത്തിയിരിക്കുകയാണ്. വരികൾ: പൗലോസ് കുയിലാടൻ, സംഗീതം, ഓർക്കസ്ട്രേഷൻ, ആലാപനം: അജി ഡെൻറോസ്, സ്റ്റുഡിയോ: ഡെൻറോസ് മ്യൂസിക് സ്റ്റുഡിയോ ചാലക്കുടി, ഫ്ലൂട്ട്: അഭിനന്ത് മോഹൻ, കോറസ്: എബിയും അജി. ഡെസ്മണ്ട്സ്റ്റെൽസറും ടീമും ആണ് തമ്പുരാനേ എന്ന ഗാനം നൃത്ത ചുവടുകളിലൂടെ അവതരിപ്പിച്ചത്.
ഒരുമയുടെ പ്രസിഡന്റ് ജിബി ജോസഫ് ചിറ്റേടത്ത് സെക്രട്ടറി ജസ്റ്റിൻ ആന്റണി ഇവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളും മറ്റു സുഹൃത്തുക്കളു ചേർന്നു ഒരുമയോടെ ഉള്ള നേതൃത്വമാണ് ഈ നാടകത്തിന്റെ വിജയം.