കലിഫോർണിയയിൽ പ്രതിയെ സഹതടവുകാരൻ കൊലപ്പെടുത്തി
പി.പി. ചെറിയാൻ
Saturday, May 3, 2025 4:32 PM IST
ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ലോസ് ആഞ്ചലസ് കൗണ്ടിയിലെ ഒരു പീഡനക്കേസ് പ്രതിയെ സഹതടവുകാരൻ കൊലപ്പെടുത്തി.
51 വയസുകാരനായ റെനി റോഡ്രിഗസിനെയാണ് കലിഫോർണിയ സ്റ്റേറ്റ് ജയിലിൽ ഞായറാഴ്ച രാത്രി 7.15ന് സഹതടവുകാരനായ കെന്നത്ത് വിൽസൺ ആക്രമിച്ചു കൊലപ്പെടുത്തിയത്.
സംസ്ഥാന ജയിൽ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം സംസ്ഥാനത്തെ ജയിലുകളിൽ നടക്കുന്ന 13-ാമത്തെ കൊലപാതകമാണിത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞവർഷം 24 തടവുകാരുടെ കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.