ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ് 10ന്
ശ്രീകുമാർ ഉണ്ണിത്താൻ
Saturday, May 3, 2025 12:19 PM IST
ന്യൂയോർക്ക്: ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിംഗ്, മതേർസ് ഡേ ആഘോഷം എന്നിവ സംയുക്തമായി ഈ മാസം 10ന് ഉച്ചയ്ക്ക് 12 മുതൽ സെന്റ് ജോർജ് സീറോമലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (408 Getty Avenue, Paterson, NJ 07503) വച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
2026 ഓഗസ്റ്റ് 6, 7, 8, 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടാണ് ഫൊക്കാനയുടെ കൺവെൻഷന്റെ വേദി. അമേരിക്കയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രതിനിധികളും വിശിഷ്ട വ്യക്തികളും ഇതിൽ പങ്കെടുക്കും.
ഫൊക്കാനയുടെ ചരിത്രത്തിൽ ഏറ്റവും വലിയ കൺവെൻഷൻ നടത്തുവാനാണ് ഫൊക്കാന കമ്മിറ്റി തയാർ എടുക്കുന്നത്. രജിസ്ട്രേഷൻ രണ്ടു പേർക്ക് 1200 ഡോളറും നാലു പേർ അടങ്ങുന്ന ഫാമിലിക്ക് (അച്ഛനമ്മമാർ രണ്ടു കുട്ടികൾ) 1500 ഡോളറുമാണ്. 2200 ഡോളർ ചെലവുള്ള ഫാമിലി രജിസ്ട്രേഷനാണ് 1500 ഡോളറിന് നൽകുന്നത്.

ഡിസംബർ വരെ മാത്രമേ ഈ റേറ്റിൽ രജിസ്ട്രേഷൻ നൽകുകയുള്ളൂ. ഇത്രയും വിശാലമായ ഒരു വേദിയിൽ ഈ ഒരു ചിന്താഗതിയോടു സംഘടനകളൊന്നും മുൻപ് ഇങ്ങനെ ഒരു കൺവൻഷൻ നടത്തിയതായി തോന്നുന്നില്ലെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.
മികച്ച റിസോർട്ട് ആയതിനാൽ ചെലവ് കൂടുമെങ്കിലും എല്ലാവർക്കും സ്വീകാര്യമായ രജിസ്ട്രേഷൻ നടപ്പിലാക്കി മുന്നോട്ട് പോകുന്നത്, കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഒരു ചരിത്ര കൺവൻഷൻ ആക്കുവാൻ ആണ് ഫൊക്കാന ശ്രമിക്കുന്നത് എന്ന് ട്രഷറർ ജോയി ചാക്കപ്പൻ അറിയിച്ചു.
രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന എല്ലാവർക്കും നാലു ദിവസത്തെ വാട്ടർ പാർക്ക് ഫ്രീ ആയിരിക്കും, ഒരു ഫാമിലി കൺവെൻഷൻ തന്നെയായിരിക്കും കാലഹാരി കൺവെൻഷൻ, ഫുഡ്, വാട്ടർ പാർക്ക്, അക്കോമഡേഷൻ എന്നിവ ഉൾപെടയാണ് രജിസ്ട്രേഷൻ പാക്കേജ്.
അതുപോലെ തന്നെ വളരെ അധികം പ്രമുഖ കമ്പനികളുടെ ഔട്ട്ലെറ്റ് സ്റ്റോറുകൾ അടുത്ത് തന്നെയുള്ളത് എന്ന് കൺവെൻഷൻ ചെയർ ആൽബർട്ട് ആന്റണി അറിയിച്ചു.
ഫൊക്കാന കൺവെൻഷൻ കിക്കോഫ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഫൊക്കാന കമ്മിറ്റി എന്ന് ഫൊക്കാന എക്സി. കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും ട്രസ്റ്റീ ബോർഡും അറിയിച്ചു.