യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് വാൾട്സിനെ നീക്കി
Friday, May 2, 2025 12:34 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ തത്സ്ഥാനത്തുനിന്നു നീക്കി. വാൾട്സിന് പകരം മാർക്കോ റുബിയോ താത്കാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും.
അമേരിക്കയുടെ യുഎൻ അംബാസഡറായി വാൾട്സിന് പകരം ചുമതല നൽകിയിട്ടുണ്ട്. അമേരിക്കയുടെ പുതിയ യുഎൻ അംബാസഡറായി തെരഞ്ഞെടുത്തതോടെ ന്യൂയോർക്കിൽ അമേരിക്കയുടെ യുഎൻ മിഷന് മൈക്ക് വാൾട്സ് നേതൃത്വം നൽകും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയിൽനിന്ന് മൈക്ക് വാൾട്സിനെ നീക്കിയേക്കുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോംഗിനെയും പുറത്താക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.