വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് ശനിയാഴ്ച
ജോയിച്ചൻ പുതുക്കുളം
Thursday, May 8, 2025 4:53 PM IST
ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ആദ്യകാല മലയാളി സംഘടനയായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് വ്യത്യസ്ത പരിപാടികളോടെ ശനിയാഴ്ച (മേയ് 10) നാലിന് ആരംഭിക്കുമെന്ന് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി നിരീഷ് ഉമ്മൻ, മറ്റു ഭാരവാഹികൾ എന്നിവര്‍ അറിയിച്ചു.
മൗണ്ട് പ്ലസന്റ് കമ്യൂണിറ്റി സെന്ററാണ് വേദി (125 ലോസാഡ്രൈവ്, വൽഹാല, ന്യു യോര്‍ക്ക്-10595). വെസ്റ്റ്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. പോൾ ചെറിയാൻ മുഖ്യാതിഥി ആയിരിക്കും.
ശ്രദ്ധേയമായ കലാപരിപാടികളാണ് മുഖ്യാകര്‍ഷണം. വൈവിധ്യമാര്‍ന്ന ഭക്ഷണവും പരിപാടിയെ വേറിട്ടതാക്കും. ആന്റോ കണ്ണാടൻ, ടെറൻസൺ തോമസ് എന്നിവരാണ് പ്രോഗ്രാം കോഓർഡിനേറ്റർമാർ.
എല്ലാവരെയും ഫാമിലി നൈറ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് തോമസ് കോശി, വൈസ് പ്രസിഡന്റ് ഏലമ്മ തോമസ്, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷറര്‍ അലക്സാണ്ടര്‍ വര്‍ഗീസ്, ജോ. സെക്രട്ടറി ജോ ഡാനിയൽ, ജോ. ട്രഷറര്‍ മോളമ്മ വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ കെ.ജെ. ഗ്രിഗറി തുടങ്ങിയവര്‍ ക്ഷണിച്ചു.