ഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ സംസ്കാരം ബുധനാഴ്ച
ജീമോൻ റാന്നി
Wednesday, May 7, 2025 10:26 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത് വടക്കേതിൽ രാജു കോശിയുടെ (82) പൊതുദർശനവും സംസ്കാരവും ബുധനാഴ്ച നടക്കും. ഭാര്യ അന്നമ്മ കോശി (കുഞ്ഞുമോൾ) കായംകുളം കുന്നംകട വടക്കേതിൽ കുടുംബാംഗമാണ്.
മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ റവ. കെ.എ. എബ്രഹാം (ശാസ്ത്രി അച്ചൻ) പരേതന്റെ സഹോദരനാണ്. മക്കൾ: റജി ജേക്കബ് - വിജു ജേക്കബ് , റെനി മാത്യൂസ് - അജയ് മാത്യൂസ് (എല്ലാവരും ഹൂസ്റ്റൺ). കൊച്ചുമക്കൾ: നെയ്തൻ, ഡാനിയേൽ, ജയ്ഡെൻ, കെയ്ലാ, മൈക്കിൾ.
പൊതുദർശനം ബുധനാഴ്ച രാവിലെ ഒന്പത് മുതൽ 11 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ (5810 Almeda Genoa Road, Houston, TX, 77048). സംസ്കാര ശുശ്രൂഷകൾ 11ന് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ.
ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ ഒന്നിന് മൃതദേഹം സംസ്കരിക്കുന്നതാണ് (South Park Funeral Home and Cemetery (1310 North Main Street, Pearland, TX 77581).
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/live/glRvqO9O0eU
കൂടുതൽ വിവരങ്ങൾക്ക്: വിജു ജേക്കബ് - 281 489 6923, അജയ് മാത്യുസ് - 281 692 244.