അമിക്കോസ് നോർത്ത് ഈസ്റ്റ് റിജിയണൽ സംഗമം ന്യൂജഴ്സിയിൽ ശനിയാഴ്ച
ഷാജി രാമപുരം
Wednesday, May 7, 2025 5:11 PM IST
ന്യൂയോർക്ക്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ്വ വിദ്യാർഥി സംഘടനയായ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളജ് ഓൾഡ് സ്റ്റുഡൻസ് (അമിക്കോസ്) നോർത്ത് ഈസ്റ്റ് റീജിയണലിന്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർഥികളുടെ ഒരു ഒത്തുകൂടൽ ന്യൂജഴ്സി റിസോയ് റസ്റ്റോറന്റിൽ വച്ച് (South Brunswick, 620 Georges Rd # 679, Monmouth Jn, NJ 08852) ശനിയാഴ്ച ഉച്ചക്ക് 12 മുതൽ നടക്കും.
മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ഒത്തുചേരൽ കോളജിലെ പൂർവ്വ വിദ്യാർഥികളിൽ ഇപ്പോഴും ആഴത്തിൽ വേരോടുന്ന വൈകാരികതയെക്കുറിച്ചുമുള്ള ഓർമപ്പെടുത്തലും മധുരമേറിയ ഓർമകളിലൂടെ സഞ്ചരിക്കാനും പുതിയ വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമാക്കിയുള്ളതാണന്ന് അമിക്കോസ് പ്രസിഡന്റ് സാബു തോമസ്(ഷിക്കാഗോ), പിആർഒ ജിമ്മി കുളങ്ങര(ഡാളസ്) എന്നിവർ അറിയിച്ചു.
നോർത്ത് ഈസ്റ്റ് റീജിയണിൽപ്പെട്ട എല്ലാ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ്വ വിദ്യാർഥികളെയും ഈ ഒത്തുചേരൽ സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി നോർത്ത് ഈസ്റ്റ് റീജിയണൽ കോഓർഡിനേറ്റർ സജി ഫിലിപ്പ് (732 829 1272) അറിയിച്ചു.