ഐനന്റ് നഴ്സ് വരാഘോഷം നടത്തുന്നു
Wednesday, May 7, 2025 3:13 PM IST
ഡാളസ്: നഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഐനന്റ് അസോസിയേഷൻ ഈ മാസം 17ന് നാലിന് സെന്റ് ജോർജ് ഓർത്തഡക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നഴ്സ് വരാഘോഷം നടത്തുന്നു.
ഡാളസ് - ഫോർത്ത് വർത്ത് മേഖലയിലെ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന വിനോദ പരിപാടികൾ അവതരിപ്പിക്കും. കൂടാതെ നഴ്സിംഗ് പ്രഫഷണൽ രംഗത്തു വിവിധ മേഖലകളിൽ അവാർഡ് ലഭിച്ചവരെ ആദരിക്കുകയും ഐനന്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകുകയും ചെയ്യുന്നു.
ഈ പരിപാടിയുടെ മുഖ്യാഥിതി നൈന പ്രസിഡന്റ് ഉമാ മഹേശ്വരി വേണു ഗോപാൽ പങ്കെടുക്കുന്നു. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാ നഴ്സിംഗ് പ്രഫഷണൽസിനെ സ്വാഗതം ചെയ്യുന്നതായി ഐനന്റ് ഗവറിംഗ് ബോർഡ് മെംബേർസ് അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://ianant.org/nurses-week-celebration/