ഡാ​ള​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ൽ വി​വി​ധ സി​റ്റി കൗ​ൺ​സി​ലു​ക​ളി​ലേ​ക്ക് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പെ‌​ട്ടു.

ര​ണ്ടു ദ​ശ​വ​ർ​ക്ഷ​ത്തി​ല​ധി​ക​മാ​യി സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ൺ​സി​ല​ർ, മേ​യ​ർ എ​ന്നീ നി​ല​ക​ളി​ൽ ആ​ത്മാ​ർ​ഥ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച സ​ജി ജോ​ർ​ജ് മൂ​ന്നാ​മ​തും സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച​പ്പോ​ൾ വോ​ട്ട​ർ​മാ​ർ മികച്ച ​വി​ജ​യം സമ്മാനിച്ചു.

മ​ർ​ഫി സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ച്ച എ​ലി​സ​ബ​ത്ത് അ​ബ്ര​ഹാം ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ തവണത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​തി​രാ​ളി​യാ​യ ന​ദീം ക​രീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​വാ​ൻ എ​ലി​സ​ബ​ത്തി​നു ക​ഴി​ഞ്ഞു.


അതേസമയം, ര​ണ്ടു മ​ല​യാ​ളി​ക​ൾ തെരഞ്ഞെടുപ്പിൽ പ​രാ​ജ​യ​മേ​റ്റു വാ​ങ്ങി. ഗാ​ർ​ലാ​ൻ​ഡ് മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് ശ​ക്ത​രാ​യ ര​ണ്ട് മ​ല​യാ​ളി​ക​ൾ പി.​സി. മാ​ത്യു, ഡോ. ​ഷി​ബു സാ​മു​വ​ൽ എ​ന്നി​വ​ർ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി പാ​രാ​ജ​യ​പെ​ട്ട​പ്പോ​ൾ ദെ​ബോ​ര മോ​റി​സി​ന് വി​ജ​യം എ​ളു​പ്പ​മാ​യി.

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.സി. മാ​ത്യു മൂ​ന്നാം സ്ഥാ​ന​ത്തും ഡോ. ​ഷി​ബു സാ​മു​വേ​ൽ നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്. ആ​റ് പേ​രാ​ണ് ഗാ​ർ​ലാ​ൻ​ഡ്മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്ന​ത്.