കുവൈറ്റിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം
Saturday, May 10, 2025 1:21 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാല്മിയയില് അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
രാജ്യത്ത് താപനില ഉയര്‍ന്നതോടെ തീപിടിത്ത കേസുകളും വര്‍ധിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് സാൽമിയയിൽ രണ്ട് അപ്പാർട്ട്മെന്റുകളിൽ തീപിടിത്തമുണ്ടായിരുന്നു.