x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ർ​ട്ട് ഹു​ഡ് വെ​ടി​വ​യ്പ്: നി​ദാ​ൽ ഹ​സ​ന്‍റെ വ​ധ​ശി​ക്ഷ നേ​രി​ൽ കാ​ണ​ണ​മെ​ന്ന അ​തി​ജീ​വി​ത​രു​ടെ അ​പ്പീ​ൽ യു​എ​സ് സൈ​ന്യം ത​ള്ളി

പി.​പി. ചെ​റി​യാ​ൻ
Published: November 26, 2026 07:49 AM IST | Updated: November 26, 2026 07:49 AM IST

നി​ദാ​ൽ ഹ​സൻ

കി​ല്ലീ​ൻ (ടെ​ക്സ​സ്): 2009-ൽ ​ടെ​ക്സ​സി​ലെ ഫോ​ർ​ട്ട് ഹു​ഡ് സൈ​നി​ക താ​വ​ള​ത്തി​ൽ 13 പേ​രെ വെ​ടി​വ​ച്ചു കൊ​ന്ന നി​ദാ​ൽ ഹ​സ​ന്‍റെ വ​ധ​ശി​ക്ഷ നേ​രി​ൽ കാ​ണാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന മൂ​ന്ന് അ​തി​ജീ​വി​ത​രു​ടെ അ​വ​സാ​ന അ​പ്പീ​ലും യു​എ​സ് സൈ​ന്യം ത​ള്ളി. ഡി​സം​ബ​ർ 3-നാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

 വെ​ടി​യേ​റ്റ് നേ​രി​ട്ട് പ​രു​ക്കേ​റ്റ​വ​ര​ല്ലാ​ത്ത​തി​നാ​ലും സു​ര​ക്ഷാ, സ്ഥ​ല​പ​രി​മി​തി കാ​ര​ണ​ങ്ങ​ളാ​ലു​മാ​ണ് ഇ​വ​ർ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. മാ​ന​സി​ക ആ​ഘാ​തം നേ​രി​ട്ട​വ​രെ​യും സൈ​നി​ക നി​യ​മ​പ്ര​കാ​രം ഇ​ര​ക​ളാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന അ​തി​ജീ​വി​ത​രു​ടെ വാ​ദം ഫോ​ർ​ട്ട് ലെ​വ​ൻ​വ​ർ​ത്ത് സൈ​നി​ക ജ​യി​ൽ അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ചി​ല്ല.

ഇ​നി അ​പ്പീ​ൽ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൈ​ന്യ​ത്തി​ന്റെ തീ​രു​മാ​നം വ​ലി​യ വ​ഞ്ച​ന​യാ​ണെ​ന്ന് വി​ര​മി​ച്ച കേ​ണ​ൽ കാ​ത്തി പ്ലാ​റ്റോ​ണി, ജൂ​ലി​യ വി​ൽ​സ​ൺ, വി​ര​മി​ച്ച മേ​ജ​ർ സി. ​അ​ല​ൻ ഹോ​പ്‌​വെ​ൽ എ​ന്നി​വ​ർ പ്ര​തി​ക​രി​ച്ചു.

വെ​ടി​യു​ണ്ട ശ​രീ​ര​ത്തി​ൽ ത​റ​ച്ചി​ല്ല എ​ന്ന​തു​കൊ​ണ്ട് ത​ങ്ങ​ൾ അ​നു​ഭ​വി​ച്ച ആ​ഘാ​തം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്നും, ഈ ​ആ​ക്ര​മ​ണ​ത്തെ 'ആ​ഭ്യ​ന്ത​ര ഭീ​ക​ര​വാ​ദ​മാ​യി' പ്ര​ഖ്യാ​പി​ക്കാ​നു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.1961-​ന് ശേ​ഷം യു​എ​സ് സൈ​ന്യം ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യ വ​ധ​ശി​ക്ഷ​യാ​ണി​ത്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഫ​യ​റി​ങ് സ്ക്വാ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Tags : Fort Hood Shooting US Military Rejects Rejects Survivors'

Recent News

Corehub Up