x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 14 വ്യാ​പാ​ര പ​ങ്കാ​ളി​ക​ൾ​ക്ക് പു​തി​യ തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം

പി.​പി. ചെ​റി​യാ​ൻ
Published: November 26, 2026 06:04 PM IST | Updated: November 26, 2026 06:04 PM IST

ഡൊ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിംഗ്ട​ൺ ഡിസി: ഇ​ന്ത്യ​യും ചൈ​ന​യും ഉ​ൾ​പ്പെ​ടെ 14 പ്ര​ധാ​ന വ്യാ​പാ​ര പ​ങ്കാ​ളി​ക​ളി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് പു​തി​യ തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്റെ ഭ​ര​ണ​കൂ​ടം.

ആ​ഗോ​ള വി​പ​ണി​യി​ലെ അ​മി​ത വ്യാ​വ​സാ​യി​ക ഉത്പാ​ദ​ന​വും അ​ന്യാ​യ വ്യാ​പാ​ര രീ​തി​ക​ളും നി​യ​ന്ത്രി​ക്കു​ക​യാ​ണ് ന​ട​പ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. നി​ർ​ദേ​ശം ന​ട​പ്പാ​യാ​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 25 ശ​ത​മാ​നം വ​രെ ഇ​റ​ക്കു​മ​തി തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും.

എ​ന്നാ​ൽ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ തീ​രു​വ 17 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​നാ​ണ് ആ​ലോ​ച​ന. ചൈ​ന​യ്ക്കാ​യി​രി​ക്കും പു​തി​യ നി​ർ​ദേ​ശം ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​കു​ക.

പു​തു​താ​യി നി​ർ​ദേ​ശി​ച്ച 20 ശ​ത​മാ​നം തീ​രു​വ​യും നി​ല​വി​ലു​ള്ള ചി​ല തീ​രു​വ​ക​ളും ചേ​രു​മ്പോ​ൾ ചൈ​നീ​സ് ഉ​ത്പന്ന​ങ്ങ​ളി​ൽ ചി​ല​തി​ന് മൊ​ത്തം തീ​രു​വ 45 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്നേ​ക്കും.

ഇ​ന്ത്യ, ചൈ​ന, ബം​ഗ്ലാ​ദേ​ശ്, കം​ബോ​ഡി​യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, താ​യ്‌​വാ​ൻ, താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്‌​നാം എ​ന്നി​വ​യാ​ണ് പു​തി​യ ന​ട​പ​ടി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന വ്യാ​പാ​ര പ​ങ്കാ​ളി​ക​ൾ.

1974ലെ ​അ​മേ​രി​ക്ക​ൻ വ്യാ​പാ​ര നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 301 പ്ര​കാ​രം എ​ട്ടു​മാ​സ​ത്തോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പു​തി​യ തീ​രു​വ നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ സ​ബ്‌​സി​ഡി​ക​ളും വ്യാ​വ​സാ​യി​ക ന​യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് വി​പ​ണി​യി​ലെ ആ​വ​ശ്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​ത് അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​വെ​ന്നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

നേ​ര​ത്തെ ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ വ്യാ​പ​ക​മാ​യ ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ അ​മേ​രി​ക്ക​ൻ സു​പ്രീം കോ​ട​തി അ​സാ​ധു​വാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​റ്റൊ​രു നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​വ​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​മാ​യാ​ണ് പു​തി​യ ന​ട​പ​ടി​യെ വി​ല​യി​രു​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, നി​ർ​ദേ​ശി​ച്ച തീ​രു​വ​ക​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ല്ല. പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടു​ക​യും ഹി​യ​റിംഗ് ന​ട​ത്തു​ക​യും ചെ​യ്ത ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം. 2027 ജ​നു​വ​രി​യോ​ടെ പു​തി​യ തീ​രു​വ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഡി​സം​ബ​റി​ൽ മ​യാ​മി​യി​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ളി​ൽ നി​ർ​ണാ​യ​ക പു​രോ​ഗ​തി​യു​ണ്ടാ​കു​മോ​യെ​ന്നാ​ണ് വ്യാ​പാ​ര​ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up