x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയർലൻഡിൽ ബിബ്ലിയ ‘26: സോർഡ്സ് കുർബാന സെന്‍ററിന് കിരീടം

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: March 2, 2026 10:22 AM IST | Updated: March 2, 2026 11:40 AM IST

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ - ബി​ബ്ലി​യ ‘26 കോ​ർ​ക്കി​ലെ റി​വ​ർ​സ്റ്റി​ക് ക​മ്യൂ​ണി​റ്റി സെ​ൻ​റി​ൽ ന​ട​ന്നു.

അ​യ​ർ​ല​ൻ​ഡി​ലെ നാ​ലു റീ​ജി​യ​ണി​ലെ 12 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ൾ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം പു​ല​ർ​ത്തി.

ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള​ട്രോ​ഫി​യും Le Devano ന​ൽ​കു​ന്ന 600 യൂ​റോ​യു​ടെ കാ​ഷ് അ​വാ​ർ​ഡും സോ​ർ​ഡ് ടീം ​ക​ര​സ്ഥ​മാ​ക്കി. ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ ഫി​ബ്സ്ബ​റോ കു​ർ​ബാ​ന സെ​ന്‍റ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി, ട്രോ​ഫി​യോ​ടൊ​പ്പം Indian Spice Kitchen, Cork & Limerick ന​ൽ​കു​ന്ന 400 യൂ​റോ​യും സ്വ​ന്ത​മാ​ക്കി.

ഡ​ബ്ലി​ൻ റീ​ജി​യ​ണി​ൽ ഒ​ന്നാം സ്ഥാ​നം ഫി​സ്ബ​റോ കു​ർ​ബാ​ന സെ​ന്‍റ​റി​നാ​യി​രു​ന്നു. മൂ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള ട്രോ​ഫി​ക്കൊ​പ്പം Saffron House, Cork ന​ൽ​കു​ന്ന 200 യൂ​റോ​യു​ടെ സ​മ്മാ​നം താ​ലാ കു​ർ​ബാ​ന സെ​ന്‍റ​ർ നേ​ടി.

ഒ​ന്നാം സ്ഥാ​നം നേ​ടി​യ സോ​ർ​ഡ്സ് കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ടീം ​അം​ഗ​ങ്ങ​ൾ - ക്ലെ​യ​ർ ആ​ൻ ഷി​ന്‍റോ, ഇ​വാ​ഞ്ച​ലി​യ നൈ​ജു, കെ​വി​ൻ ഡ​യ​സ്, ജെ​സ്ന ജെ​യ്ജു, സ്മി​ത ഷി​ന്‍റോ, കാ​ർ​മ​ൽ ടെ​സ ജെ​സ്റ്റി​ൻ, സാ​റാ മേ​രി സി​ജോ, ന​മി​ത ആ​ൻ ബി​നോ​യി, നേ​ഹാ റോ​സ് ബി​നോ​യി, നി​ഷ ജോ​സ​ഫ് എ​ന്നി​വ​രാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഫി​ബ്സ്ബ​റോ ടീം.

​മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ താ​ല ടീം - ​ബീ​ന ജെ​യ്മോ​ൻ, അ​ന​റ്റ് ബൈ​ജു, അ​ന​യ മാ​ത്യു, ആ​ര​വ് അ​നി​ഷ്, അ​ന്ന പ്രി​ൻ​സ് എ​ന്നി​വ​രാ​യി​രു​ന്നു. ബി​ബ്ലി​യ ഗ്രാ​ൻ‌​ഡ് ഫി​നാ​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

K-Rail Survey

സീ​റോ​മ​ല​ബാ​ർ കോ​ർ​ക്ക് റീ​ജി​യ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൽ​സ​ൻ കോ​ക്ക​ണ്ട​ത്തി​ൽ സ്വാ​ഗ​ത​വും കാ​റ്റി​ക്കി​സം സെ​ക്ര​ട്ട​റി ജോ​സ് ചാ​ക്കോ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ആ​വേ​ശോ​ജ്വ​ല​മാ​യ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ക്വി​സ് മാ​സ്റ്റ​റാ​യി ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ നേ​തൃ​ത്വം ന​ൽ​കി.

ഓ​ഡി​യോ–​വി​ഷ്വ​ൽ റൗ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ട്ര​സ്റ്റി​മാ​രാ​യ ലി​ജി ലി​ജോ, ബി​നോ​യ് ജോ​സ്, കോ​ർ​ക്ക് റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി സി​ബി​ൻ കെ. ​എ​ബ്രാ​ഹം, കോ​ർ​ക്ക് ട്ര​സ്റ്റി സ​ജി സെ​ബാ​സ്റ്റ്യ​ൻ, ലി​ജോ ജോ​സ​ഫ്, ലി​ജോ എം. ​ജോ​യ് എ​ന്നി​വ​രും നാ​ഷ​ണ​ൽ, റീ​ജി​യ​ണ​ൽ, കോ​ർ​ക്ക് കു​ർ​ബാ​ന സെ​ൻ്റ​ർ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ​ങ്കെ​ടു​ത്ത ടീ​മു​ക​ൾ​ക്ക് പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി അ​യ​ർ​ല​ണ്ടി​ൻ്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഒ​ട്ടേ​റെ ആ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ബൈ​ബി​ളി​നെ​യും സ​ഭ​യി​ലെ വി​ശു​ദ്ധ​രെ​യും കു​റി​ച്ചു​ള്ള അ​റി​വ് വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മ​ത​ബോ​ധ​ന വി​ഭാ​ഗം വ​ർ​ഷ​ങ്ങ​ളാ​യി ഡ​ബ്ലി​നി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​ന്ന ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​യ​ർ​ല​ൻ​ഡി​ലെ മു​ഴു​വ​ൻ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു.

K-Rail Survey

ജ​നു​വ​രി 17ന് ​അ​യ​ർ​ല​ൻ​ഡി​ലെ 38 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ ന​ട​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ മാ​താ​പി​താ​ക്ക​ൾ വ​രെ ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഓ​രോ കു​ർ​ബാ​ന സെ​ന്‍റ​റി​ലേ​യും ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച ടീ​മു​ക​ളാ​ണ് റീ​ജി​യ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ത്സ​രി​ച്ച​ത്.

ഫെ​ബ്രു​വ​രി 14ന് ​ന​ട​ന്ന റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ടീ​മു​ക​ളാ​ണ് നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. വി​ജ​യി​ക​ളെ മേ​യ് ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ ആ​ദ​രി​ക്കും.

ജ​നു​വ​രി 17നു ​ന​ട​ന്ന ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ നാ​ഷ​ണ​ൽ താ​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ർ:

സ​ബ് ജൂ​ണി​യേ​ഴ്സ്: ജോ​ഷ് വ​ർ​ഗീ​സ് (ബ്രേ - ​ഡ​ബ്ലി​ൻ), ജൂ​ണി​യേ​ഴ്സ്: ഇ​വ എ​ൽ​സ സു​മോ​ദ് (നാ​സ് - ഡ​ബ്ലി​ൻ), സീ​നി​യേ​ഴ്സ് : ജോ​യ​ൽ വ​ർ​ഗ്ഗീ​സ് (ബ്രേ- ​ഡ​ബ്ലി​ൻ), സൂ​പ്പ​ർ സീ​നി​യേ​ഴ്സ് : ആ​ര​ൻ ജോ​ബി​ൻ (ലൂ​ക്ക​ൻ - ഡ​ബ്ലി​ൻ), ജ​ന​റ​ൽ: സ്മി​ത ഷി​ന്‍റോ (സോ​ർ​ഡ്സ് - ഡ​ബ്ലി​ൻ).

Tags : Biblia 26 Ireland NRI News

Recent News

Corehub Up