ഡബ്ലിൻ: ഹോളി ട്രിനിറ്റി സിഎസ്ഐ കോൺഗ്രിഗേഷൻ ഡബ്ലിനിൽ ശനിയാഴ്ച നടത്തപ്പെടുന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്കും എപ്പിസ്കോപ്പൽ സന്ദർശനത്തിനായി മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അയർലൻഡിലെത്തി.
ഇടവകയിലെ 19 കുട്ടികൾ സ്ഥിരീകരണ ശുശ്രൂഷയോടെ വിശുദ്ധ സംസർഗത്തിനായി യോഗ്യരാവുകയും സഭയുടെ പൂർണഅംഗത്വത്തിലേക്ക് പ്രവേശിക്കുകയുമാണ്. ശനിയാഴ്ച രാവിലെ 10ന് സ്ഥിരീകരണ ആരാധന ആരംഭിക്കുന്നതാണ്.
ഇടവകയുയുടെ 15-ാമത് വാർഷിക (ക്രിസ്റ്റൽ ജൂബിലി) സമാപന യോഗം അതേ ദിവസം ആരാധനയ്ക്ക് ശേഷം നടത്തപ്പെടുന്നതാണ്. ഇടവക വികാരി റവ. ജെനു ജോൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബിഷപ് സാബു കോശി ചെറിയാൻ മുഖ്യാതിഥി ആയിരിക്കും.

ചർച്ച് ഓഫ് അയർലൻഡ് ആർച്ച്ബിഷപ് മോസ്റ്റ് റവ.ഡോ. മൈക്കൽ ജാക്സൺ, സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജന സഖ്യ പ്രസിഡന്റ് ഡോ. ജെസി സാറാ കോശി, റവ. മാർക്ക് ഗാർഡ്നർ (വികാരി, സെന്റ് കതറിൻസ് ആൻഡ് സെന്റ് ജെയിംസ് ചർച്ച്) എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്.
തുടർന്ന് മാർച്ച് ഒന്നിനു, ഇടവക, ജൂബിലി വർഷത്തിൽ ഗാൽവേ കേന്ദ്രമാക്കി ആരംഭിച്ച സിഎസ്ഐ സെന്റ് പീറ്റേഴ്സ് വാർഷിപ് സെന്റർ സന്ദർശിക്കുന്നതും വിശുദ്ധ സംസർഗ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതുമാണ് എന്ന് ഇടവകയ്ക്ക് വേണ്ടി കൈക്കാരൻ മാത്യു പി. തോമസ്, സെക്രട്ടറി ഷാനി ടി. മാത്യു, ട്രഷറർ ഡെയ്ൽ മാത്യൂസ് മാമ്മൻ എന്നിവർ അറിയിച്ചു.
Tags : Bishop Malayil Sabu Koshy Cherian Ireland CSI Dublin