x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജിസിസി ​രാ​ജ്യ​ങ്ങ​ളി​ൽ സിബിഎ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി; പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​​വച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 6, 2026 07:02 AM IST | Updated: March 6, 2026 07:02 AM IST

കു​വൈ​റ്റ് സി​റ്റി: മി​ഡി​ൽ ഈ​സ്റ്റി​ലെ നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ സി ​ബി എ​സ് ഇ ​ചി​ല മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ത​നു​സ​രി​ച്ച് പ​ത്താം ക്ലാ​സ് വി​ദ്യാ​ർഥിക​​ൾ​ക്കാ​യി മാ​ർ​ച്ച് 7 മു​ത​ൽ മാ​ർ​ച്ച് 11 വ​രെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ളും നേ​ര​ത്തെ മാ​റ്റി​വ​ച്ചി​രു​ന്ന മാ​ർ​ച്ച് 2, 5, 6 തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ളും റ​ദ്ദാ​ക്കി . ഈ ​വി​ദ്യാ​ർ​​ഥിക​ളു​ടെ പ്രൊ​മോ​ഷ​ൻ പ്ര​ഖ്യാ​പി​ക്കു​ന്ന രീ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും.

പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് മാ​ർ​ച്ച് 7 ശ​നി​യാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​തേ​സ​മ​യം, മാ​ർ​ച്ച് 9 തി​ങ്ക​ളാ​ഴ്ച മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യം മാ​ർ​ച്ച് 7-ന് ​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കും.

യുഎഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, ഒ​മാ​ൻ, കു​വൈ​റ്റ്, ബ​ഹ്‌​റൈ​ൻ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ​ക്കാ​ണ് ഈ ​ഉ​ത്ത​ര​വ് ബാ​ധ​കം.

 

Tags : CBSE cancels Class 10 exams

Recent News

Corehub Up