x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ഡി​യോ റീ​ലി​സ് മ​ത്സ​ര​വു​മാ​യി ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ്


Published: April 18, 2026 10:01 AM IST | Updated: April 18, 2026 10:01 AM IST

ഷി​ക്കാ​ഗോ: ഷി​ക്ക​ഗോ രൂ​പ​ത​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് (സി​എം​എ​ൽ) സം​ഘ​ട​ന, ദേ​ശീ​യ ത​ല​ത്തി​ൽ "ദി ​സൈ​ബ​ർ സോ​വേ​ർ​സ്' എ​ന്ന പേ​രി​ൽ വീ​ഡി​യോ റീ​ലി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഷി​ക്ക​ഗോ രൂ​പ​ത​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​മ​ത്സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ട​ങ്ങു​ന്ന വി​വി​ധ ടീ​മു​ക​ൾ​ക്ക് ഓ​രോ ഇ​ട​വ​ക​യി​ൽ നി​ന്നും പ​ങ്കെ​ടു​ക്കാം.

"സി​എം​എ​ൽ വ​ഴി സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും ഒ​രു മി​ഷ​ന​റി​യാ​യി​രി​ക്കു​ക' (Be a missionary in the church and society through CML) എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി റീ​ലി​സ് നി​ർ​മി​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ക്കും. സോ​ണി​യ ബി​നോ​യ് മ​ത്സ​ര​ത്തി​ന്‍റെ മു​ഖ്യ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

സി​എം​എ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൺ തോ​മ​സ് എ​ന്ന​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള രൂ​പ​താ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മ​ത്സ​രം ക്ര​മീ​ക​രി​ക്കു​ന്നു.

Tags : Cherupushpa Mission League Chicago Usa The cyber sowers

Recent News

Corehub Up