x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ലെ മ​ത​ബോ​ധ​ന സ്കൂ​ളി​ൽ ഹാ​ജ​ർ നി​ല​യി​ൽ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു


Published: May 21, 2026 11:52 AM IST | Updated: May 21, 2026 11:52 AM IST

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൺ ഗ്രോ​വ് സെന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ മ​ത​ബോ​ധ​ന സ്കൂ​ളി​ലെ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ സ​മാ​പി​ച്ചു. സ​മാ​പ​ന ദി​ന​ത്തി​ൽ ഹാ​ജ​ർ നി​ല​യി​ൽ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

ഈ മാസം 17ന് 10ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ , അ​സി​സ്റ്റന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ​ൺ‌​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ സ​ജി പൂ​ത്തൃ​ക്ക​യി​ൽ സ​മ്മാ​നാ​ർഹ​രാ​യ കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

 

K-Rail Survey

450-ൽ ​പ​രം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഈ ​മ​ത​ബോ​ധ​ന സ്കൂ​ളി​ലെ ഏ​ക​ദേ​ശം 150 പ​രം കു​ട്ടി​ക​ൾ ഹാ​ജ​ർ നി​ല​യി​ൽ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി എ​ന്ന​ത് കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും മ​ത​ബോ​ധ​ന വി​ദ്യാ​ഭാ​സ​ത്തി​നു ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​ത്തിന്‍റെ ഉ​ദാ​ഹ​ര​മാ​ണെ​ന്നും ഈ ​നേ​ട്ട​ത്തി​ന് അ​വ​രെ സ​ഹാ​യി​ച്ച മാ​താ​പി​താ​ക്ക​ൾ​ക്ക് പ്ര​ത്യേ​കം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു എ​ന്നും ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ പ്ര​സ്താ​വി​ച്ചു.

K-Rail Survey K-Rail Survey

തു​ട​ർ​ന്ന് സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ഔ​ട്ഡോ​ർ പി​ക്‌​നി​ക്കും ടീ​ച്ചേ​ഴ്സി​ന് ആ​യി അ​പ്പ്രീ​സി​യേ​ഷ​ൻ ല​ഞ്ചും ന​ട​ത്തി. പ​രി​പാ​ടി​ക​ൾ​ക്ക് സ​ൺ‌​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ സ​ജി പു​തൃ​ക്ക​യി​ൽ, അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ മ​നീ​ഷ് കൈ​മൂ​ല​യി​ൽ എ​ന്നി​വ​രോ​ടൊ​പ്പം മ​റ്റ് മ​താ​ധ്യാ​പ​ക​രും ഇ​ട​വ​ക​യു​ടെ കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Tags : Chicago St. Marys Catholic School Children honored

Recent News

Corehub Up