x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് ഇ​ന്ത്യ​ന്‍ യു​എ​സ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സി​നെ ഡോ. ​ജോ​ര്‍​ജ് എം. ​കാ​ക്ക​നാ​ട്ട് ന​യി​ക്കും

ഡോ. ​ജോ​ര്‍​ജ് എം. ​കാ​ക്ക​നാ​ട്ട്
Published: February 11, 2026 07:26 AM IST | Updated: February 11, 2026 11:55 AM IST

ഹൂ​സ്റ്റ​ണ്‍: യു​എ​സി​ലെ ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് സം​ഘ​ട​ന​യാ​യ സൗ​ത്ത് ഇ​ന്ത്യ​ന്‍ യു​എ​സ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സിന്‍റെ (SIUCC) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.‌‌

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട് ആ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. ബ്രൂ​സ് കൊ​ളം​ബേ​ലി​നെ സെ​ക്ര​ട്ട​റി​യാ​യും സ​ണ്ണി കാ​രി​യ്ക്ക​ലി​നെ ട്ര​ഷ​റ​റാ​യും ഐ​ക​ക​ണ്‌​ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കും ഉ​ന്ന​മ​ന​ത്തി​നു​മാ​യി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ സം​ഘ​ട​ന​യെ വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ മു​ന്നോ​ട്ട് ന​യി​ക്കാ​ന്‍ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് സാ​ധി​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.‌

ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഹൂ​സ്റ്റ​ണി​ലെ ബി​സി​ന​സ് മേ​ഖ​ല​യി​ല്‍ നി​ര്‍​ണായ​ക സ്വാ​ധീ​ന​മാ​യി മാ​റി​യ SIUCC, പു​തി​യ സം​രം​ഭ​ക​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ലും ബി​സി​ന​സ് സൗ​ഹൃ​ദ ന​യ​ങ്ങ​ള്‍​ക്കാ​യി വാ​ദി​ക്കു​ന്ന​തി​ലും മു​ന്‍​പ​ന്തി​യി​ലു​ണ്ട്.

സം​ഘ​ട​ന​യു​ടെ 15-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ രീ​തി​യി​ലു​ള്ള ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ബ്രൂ​സ് കൊ​ളം​ബേ​ല്‍ അ​റി​യി​ച്ചു.

ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി കൂ​ടു​ത​ല്‍ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​രും നാ​ളു​ക​ളി​ല്‍ കാ​ഴ്ച​വയ്​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്, സ്ഥാ​പ​ക ട്ര​ഷ​റ​ര്‍ സ​ണ്ണി ക​രി​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​നു​ഭ​വ​സ​മ്പ​ത്ത് സം​ഘ​ട​ന​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​മെ​ന്ന് സ്ഥാ​പ​ക സെ​ക്ര​ട്ട​റി ജോ​ർ​ജ് കൊ​ളാ​ച്ചേ​രി​ല്‍ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

നി​ല​വി​ല്‍ 35 അം​ഗ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​യി​ലേ​ക്ക് കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ള്‍ എ​ത്തു​ന്ന​ത് വ​ള​ര്‍​ച്ച​യു​ടെ അ​ട​യാ​ള​മാ​ണെ​ന്ന് മു​ന്‍ പ്ര​സി​ഡ​ന്റ് ഫി​ലി​പ്പ് കൊ​ച്ചു​മ്മ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌

ബി​സി​ന​സ് മേ​ഖ​ല​യി​ല്‍ അ​ഗ്ര​ഗ​ണ്യ​രും ക​മ്മ്യൂ​ണി​റ്റി​ക്ക് പ്രി​യ​പ്പെ​ട്ട​വ​രു​മാ​ണെ​ന്നും, ഇ​ത് സം​ഘ​ട​ന​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ള​ര്‍​ച്ച​യ്ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്നും മു​ന്‍ പ്ര​സി​ഡ​ന്റും നി​ല​വി​ല്‍ ഫോ​മ​യു​ടെ പ്ര​സി​ഡ​ന്റു​മാ​യി ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു.

ബി​സി​ന​സ് മേ​ഖ​ല​യി​ലെ മു​ന്‍​ഗ​ണ​ന​ക​ള്‍ പു​തു​ക്കി നി​ശ്ച​യി​ക്കാ​നു​ള്ള പു​തി​യ ടീ​മി​ന്റെ തീ​രു​മാ​നം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് മു​ന്‍ പ്ര​സി​ഡ​ന്റ് ജി​ജി ഓ​ലി​ക്ക​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​തി​യ സം​രം​ഭ​ക​ര്‍​ക്ക് അ​മേ​രി​ക്ക​യി​ലെ ബി​സി​ന​സ് സാ​ധ്യ​ത​ക​ള്‍ മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്കു​ന്ന​തി​നും അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നും സം​ഘ​ട​ന എ​ന്നും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജി​ജു കു​ള​ങ്ങ​ര അ​റി​യി​ച്ചു.

ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന് ക​രു​ത്തു​പ​ക​രാ​നു​ള്ള ക​ര്‍​മ്മ​പ​ദ്ധ​തി​ക​ളു​മാ​യി SIUCC മു​ന്നോ​ട്ട് കു​തി​ക്ക​ണ​മെ​ന്ന് മു​ന്‍ പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ കോ​ശി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന SIUCC (South Indian US Chamber of Commerce) വി​ജ​യ​ക​ര​മാ​യ 15 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു.

പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒ​രു സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​യാ​യി​ട്ടാ​ണ് SIUCC പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.‌

ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി സു​താ​ര്യ​വും ആ​ധി​കാ​രി​ക​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് SIUCC ന​ട​ത്തി​വ​രു​ന്ന​ത്. സം​ഘ​ട​ന​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​രി​ത്ര​പ​ര​മാ​യ ച​ട​ങ്ങാ​യി മാ​റി​യി​രു​ന്നു.

Tags : South Indian US Chamber of Commerce

Recent News

Corehub Up