ജിജി റ്റോമിൻ
ന്യൂയോർക്ക്: ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) യുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ഹഡ്ഡൺ വാലി മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റും, ഫൊക്കാന ഫൌണ്ടേഷൻ അംഗവും കൂടിയായ ജിജി റ്റോമിനെ നിയമിച്ചു. 2026-28 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയിലാണ് നിയമനം പ്രഖ്യപിച്ചത്. നിയമനത്തെ ഭരണസമിതി ഹാർദ്ദവമായി സ്വാഗതം ചെയ്തു.
ഫൊക്കാനയുടെ സംഘടനാ ശക്തി വളർത്തുകയും, യുവജന ശാക്തീകരണം, വനിതാ മുന്നേറ്റം, സുതാര്യ ഭരണ നിർവഹണം, ഡിജിറ്റൽ ഫൊക്കാന, സാംസ്കാരിക സംരക്ഷണം, തൊഴിൽ വ്യവസായ ശൃംഖലകൾ, മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ തുടങ്ങി ദീർഘ വീക്ഷണമാർന്ന വികസന പ്രവർത്തന പദ്ധതികളും, കേരള കൺവൻഷൻ, ഫൊക്കാന ഇന്റർനാഷണൽ കൺവൻഷനും ഈ കാലയളവിൽ ആസൂത്രണം ചെയ്യുന്നു.
പിആർഓ ആയി നിയമിതനായ ജിജി റ്റോം, ഹഡ്ഡൺ വാലി മലയാളീ അസോസിയേഷൻ പ്രസിദ്ധീകരണമായ കേരളം ജ്യോതി എഡിറ്റോറിയൽ ബോർഡ്അംഗം, മാർത്തോമാ സഭയുടെ പ്രസിദ്ധീകരണമായ മാർത്തോമാ മെസ്സഞ്ചർ മാനേജിംഗ് കമ്മറ്റിയഗം, യുവജന പ്രസിദ്ധീകരണമായ യുവധാരയുടെ പ്രഥമ എഡിറ്റർ, റോക്ലാൻഡ് ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് ഫൗണ്ടർ സെക്രട്ടറി മുതലായി നിരവധി ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
യു എസ്സ് പോസ്റ്റൽ സർവീസിൽ പോസ്റ്റ്മാസ്റ്റർ ആയി ജോലി ചെയ്യുന്ന ജിജി റ്റോം, ഇപ്പോൾ കേരള കൌൺസിൽ ഓഫ് ചർച്ചസ് ന്യൂ യോർക്ക് റീജൺ സെക്രട്ടറിയും മാർത്തോമ്മാ സഭയുടെ മണ്ഡലാഗവുമാണ്. അഖില കേരള ബാലജനസഖ്യം, വൈഎംസിഎ മുതലായ നേതൃരംഗങ്ങളിലൂടെ കടന്നു വന്നത് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽ കൂട്ടാവുമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.
Tags : Deepika DeepikaNewspaper BreakingNews ലീഗ Nri Gigi Tomy FOKANA's PRO