x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മീ​യ ഉ​ണ​ർ​വും സ​ഭാ​കു​ടും​ബ​ബോ​ധ​വും സ​മ്മാ​നി​ച്ച് ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന് സ​മാ​പ​നം

ഉ​മ്മ​ൻ കാ​പ്പി​ൽ, ജോ​ർ​ജ് തു​മ്പ​യി​ൽ
Published: July 28, 2026 05:46 PM IST | Updated: July 28, 2026 05:46 PM IST

പരിപാടിയിൽ നിന്ന്

ലാ​ങ്ക​സ്റ്റ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് നാ​ല് ദി​വ​സ​ത്തെ ആ​ത്മീ​യ അ​നു​ഭ​വ​ങ്ങ​ൾ​ക്കും സ​ഹോ​ദ​ര്യ​സം​ഗ​മ​ത്തി​നും വി​ശ്വാ​സ​പ​ഠ​ന​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും ശേ​ഷം സ​മാ​പി​ച്ചു.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ വാ​ർ​ഷി​ക ആ​ത്മീ​യ സം​ഗ​മ​മാ​യി ശ്ര​ദ്ധേ​യ​മാ​യി. അ​വ​സാ​ന ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ ലി​ങ്ക​ൺ തി​യേ​റ്റ​റി​ൽ ന​ട​ന്ന പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ‌

തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക​ണ്ട​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും 30-ഓ​ളം വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി.

കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, റ​ഷ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ഫാ. ​ഹി​യ​റോ​മോ​ങ്ക് വ​സി​ലി​യോ​സ് വി​ല്ലാ​ർ​ഡ്, ഫാ. ​ഡോ. എ​ബി ജോ​ർ​ജ്, ലി​ജി​ൻ ഹ​ന്നാ തോ​മ​സ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യി​രു​ന്നു.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത അ​നു​ഭ​വ​ങ്ങ​ളും ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​ന്റെ പ്ര​സ​ക്തി​യും അ​വ​ർ പ​ങ്കു​വ​ച്ചു.

 

K-Rail Survey

സ​മാ​പ​ന സ​ന്ദേ​ശ​ത്തി​ൽ സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വൈ​ദി​ക​ർ​ക്കും പ്ര​തി​നി​ധി​ക​ൾ​ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നും ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും ഭ​ദ്രാ​സ​ന കു​ടും​ബ​ത്തി​ലെ അം​ഗ​ത്വ​ബോ​ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​നും കോ​ൺ​ഫ​റ​ൻ​സ് വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ക​ര​മാ​യ ആ​സൂ​ത്ര​ണ​ത്തി​നും ന​ട​ത്തി​പ്പി​നും നേ​തൃ​ത്വം ന​ൽ​കി​യ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഭാ​ര​വാ​ഹി​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. പ്ര​ത്യേ​കി​ച്ച് സ്ഥാ​ന​മൊ​ഴി​യു​ന്ന സെ​ക്ര​ട്ട​റി ജെ​യ്സ​ൺ തോ​മ​സി​നെ​യും ട്ര​ഷ​റ​ർ ജോ​ൺ താ​മ​ര​വേ​ലി​ലി​നെ​യും സ​മ​ർ​പ്പി​ത സേ​വ​ന​ത്തി​ന് പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 50 ശ​ത​മാ​ന​ത്തി​ലേ​റെ​യും കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളു​മാ​യി​രു​ന്നു. യു​വ​ത​ല​മു​റ​യു​ടെ ഈ ​ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്തം സ​ഭ​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള വ​ലി​യ പ്ര​ത്യാ​ശ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ വി​ല​യി​രു​ത്തി.

ബാ​ല്യ​ത്തി​ൽ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന പ​ല​രും ഇ​ന്ന് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​വി​ധ നേ​തൃ​ത്വ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന​തും അ​മേ​രി​ക്ക​യി​ലെ സ​ഭ​യു​ടെ തു​ട​ർ​വ​ള​ർ​ച്ച​യ്ക്കും നേ​തൃ​ത്വ​നി​ര​യു​ടെ ശ​ക്തി​പ്പെ​ടു​ത്ത​ലി​നും ഈ ​സ​മ്മേ​ള​നം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ട്ടു.

Tags : FamilyandYouthConference Concludes

Recent News

Corehub Up