ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026' അരങ്ങേറുന്നു.
വരുന്ന ഏപ്രില്‍ 31 മുതല്‍ മേയ് 31 വരെ നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ ഈ പരിപാടി അമേരിക്കയിലുടനീളമുള്ള പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കുമെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.
നര്‍ത്തകിയും നടിയുമായ അനു സിത്താര, ടിവി അവതാരകയും നടിയുമായ ആര്യ, ഗായകന് വിപിന്‍ സേവ്യര്‍, മിമിക്രി കലാകാരന് രാജേഷ് അടിമാലി, കൊച്ചു ഗായിക റാനിയ റഫീഖ്, കാര്‍ത്തിക, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന് പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് "സിനി ഫ്യൂഷന്‍-2026'.
വിശദവിവരങ്ങള്‍ക്ക്: സജിമോന്‍ ആന്റണി (പ്രസിഡന്റ്) - 862 438 2361, ശ്രീകുമാര്‍ ഉണ്ണിത്താന് (ജനറല്‍ സെക്രട്ടറി): 914 886 2655, ജോയി ചാക്കപ്പന് (ടഷറര്‍) - 201 563 6294.
Tags : FOKANA CINE FUSION 2026 NRI NEWS USA