ന്യൂയോര്‍ക്ക്: മേയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോകളുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ന്യൂയോർക്കിലെ സിത്താർ പാലസിൽ കൂടിയ യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു.
അനു സിത്താരയുടെ പത്തു അംഗ ടീം മേയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം യാത്ര ചെയ്യുബ്ബോൾ നിങ്ങൾക്കും നിങ്ങളുടെ സ്ഥലത്തു ഈ ഷോയ്ക്ക് വേണ്ടി ബുക്ക് ചെയ്യാം.
നടി അനു സിത്താര, ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ, ഗായകന് വിപിന്‍ സേവ്യര്‍, മിമിക്രി കലാകാരന് രാജേഷ് അടിമാലി എന്നിവര്‍ക്കൊപ്പം കാര്‍ത്തിക, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന് പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് സിനി ഫ്യൂഷന്‍-2026.
.jpeg1775302921.jpg)
ടിക്കറ്റ് വിതരണ ഉദ്ഘാടന വേളയിൽ പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, നാഷണൽ കമ്മിറ്റി മെമ്പേർസ് ആയ ജീമോൻ വർഗീസ്, മത്തായി ചാക്കോ, ഫൊക്കാന ലീഡേഴ്സ് ആയ ഫിലിപ്പോസ് ഫിലിപ്പ്, ജോയി ഇട്ടൻ, വർഗീസ് ഉലഹന്നാൻ, രാജു ജോയി, നൈനാൻ ജേക്കബ്, ഷെമി ജേക്കബ്, ഫ്രാൻസിസ് കാരക്കാട്, ഷിബുമോൻ മാത്യു, ജിജി ടോം, അലക്സ് എബ്രഹാം, ലിജോ ജോൺ, ദേവസി പാലാട്ടി, ജോർജ് കുഴിയാഞ്ഞാൽ, ജോസഫ് മാത്യു, ജോൺ മാത്യു (ജോണി), മാധ്യമ പ്രവർത്തകരായ സുനിൽ ട്രൈസ്റ്റാർ, ജോർജ് ജോസഫ് തുടങ്ങി അൻപതിൽ അധികം പേര് പങ്കെടുത്തു.
അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026' അരങ്ങേറുന്നത് .
മേയ് രണ്ടിന് ന്യൂജഴ്സിയിലും മൂന്നിന് ന്യൂയോർക്ക് റോക്ക്ലാൻഡ് കൗണ്ടിയിലും ഒമ്പതിന് കണക്ടികട്ടിലും 10ന് ന്യൂയോർക്ക് ലോംഗ് ഐലണ്ടിലും, 18നു ഹൂസ്റ്റണിലും18ന് ഡാളസിലും 23ന് ഫ്ലോറിഡയിലും ഉൾപ്പെടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ചിരിയുടെ മാലപ്പടകത്തിന് തിരികൊളുത്തുവാനും ഡാൻസും പാട്ടും മിമിക്രിയുമായി സന്തോഷകരമായ ഒരു സന്ധ്യ ഒരുക്കുവാനും ഓർമകളിൽ എന്നെന്നും ഓർത്തിരിക്കുവാനുള്ള ഒരു ഷോ ആയിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സജിമോൻ ആന്റണി - 862 438 2361.
Tags : FOKANA CINE FUSION Anu Sithara New York USA