x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ര്‍​ജ് തോ​മ​സ് പു​ല്ലാ​പ്പ​ള്ളി​ല്‍ ഫോ​മ ഹോ​ളി​വു​ഡ് ആ​ര്‍വിപി​യാ​യി മ​ത്സ​രി​ക്കു​ന്നു

ബി​ജു ജോ​ര്‍​ജ്
Published: July 10, 2026 08:07 AM IST | Updated: July 10, 2026 10:09 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ലോ​സ് ആ​ഞ്ച​ല​സ്: സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ല്‍ കാ​ല്‍ നൂ​റ്റാ​ണ്ടാ​യി നി​റ​സാ​ന്നി​ധ്യ​മാ​യ ജോ​ര്‍​ജ് തോ​മ​സ് (ജോ​ര്‍​ജു​കു​ട്ടി തോ​മ​സ് പു​ല്ലാ​പ്പ​ള്ളി​ല്‍) ഫോ​മ​യു​ടെ 2026-28 വ​ര്‍​ഷ​ത്തെ ഹോ​ളി​വു​ഡ് റീ​ജണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്റാ​യി മ​ത്സ​രി​ക്കു​ന്നു.

നി​ല​വി​ല്‍ ഫോ​മ​യു​ടെ വെ​സ്റ്റേ​ണ്‍ റീ​ജണിനി​ന്നു​ള്ള നാ​ഷ​ണ​ല്‍ ക​മ്മി​റ്റി മെ​മ്പ​റാ​ണ്. കേ​ര​ളാ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ലോ​സ്ആ​ഞ്ച​ല​സ് (KALA)  ക​മ്മി​റ്റി ഐ​ക്യ​ക​ണ്ഠേ​ന ജോ​ര്‍​ജു​കു​ട്ടി​യു​ടെ എ​ന്‍​ഡോ​ഴ്സ് ചെ​യ്തു.

ക​ല​യു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും, അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലു​മാ​യി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യും ചെ​യ്യു​ന്ന ജോ​ര്‍​ജു​കു​ട്ടി ഫോ​മ​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫോ​മ​യു​ടെ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ ക​മ്മി​റ്റി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും, വെ​സ്റ്റേ​ണ്‍ റീ​ജണില്‍ സു​പ​രി​ചി​ത​നു​മാ​യ ജോ​ര്‍​ജു​കു​ട്ടി നി​ല​വി​ല്‍ ഗ്ലോ​ബ​ല്‍ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​ണ്.

കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍, നാ​ഷ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ്, നാ​ഷ​ണ​ല്‍ ട്ര​ഷ​റ​ര്‍ എ​ന്നീ നി​ല​ക​ളി​ലും ത​ന്‍റെ നേ​തൃ​പാ​ട​വം തെ​ളി​യി​ച്ചു.

 കേ​ര​ള ക്രി​സ്ത്യ​ന്‍ ഫെ​ല്ലോ​ഷി​പ്പ് ഓ​ഫ് സ​തേ​ണ്‍ കാ​ലി​ഫോ​ര്‍​ണി​യ ട്ര​ഷ​റ​ര്‍ ആ​ണ്.ലോ​സ്ആ​ഞ്ച​ല​സി​ലെ സെ​ന്റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ ഫൊ​റോ​ന പ​ള്ളി സ്ഥാ​പ​ക മെ​മ്പ​ര്‍, പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ അം​ഗം, ട്ര​സ്റ്റി, വി​വി​ധ ധ​ന​ശേ​ഖ​ര​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍, ചി​ക്കാ​ഗോ രൂ​പ​താ എ​പ്പാ​ര്‍​ക്കി​യ​ല്‍ അ​സം​ബ്ലി മെ​മ്പ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​നം ചെ​യ്തു.

കൈ​സ​ര്‍ പെ​ര്‍​മ​ന​ന്റ് ഹോ​സ്പി​റ്റ​ലി​ല്‍ റേ​ഡി​യോ​ള​ജി ടെ​ക് ആ​യി ജോ​ലി ചെ​യ്യു​ന്നു. കു​ടും​ബ സ​മേ​തം ലോ​സ് ആ​ഞ്ച​ല​സി​ല്‍ താ​മ​സം. കോ​ട്ട​യം ജി​ല്ല​യി​ലെ കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​യാ​ണ്.

അ​മേ​രി​ക്ക​യി​ലു​ട​നീ​ളം വ​ലി​യൊ​രു സു​ഹൃ​ദ് ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​വു​മു​ള്ള ജോ​ര്‍​ജു​കു​ട്ടി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണം അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യി കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ലോ​സ്ആ​ഞ്ച​ല​സ് സെ​ക്ര​ട്ട​റി ബി​ജു ജോ​ര്‍​ജ് പെ​രും​മ്പ​ള്ളി​ല്‍ അ​റി​യി​ച്ചു.

Tags : George Thomas Pullappally

Recent News

Corehub Up