x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് പള്ളിയിൽ ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ ​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു

റോ​യി ചേ​ല​മ​ല​യി​ൽ
Published: July 30, 2026 12:06 PM IST | Updated: July 30, 2026 12:06 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഞായറാഴ്ച രാ​വി​ലെ പ​ത്തിന് ന​ട​ന്ന വി. ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജെ​യിം​സ് മാ​ത്യു പ്ലാ​ത്തോ​ട്ട​ത്തി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ സ​ഹ​കാ​ർമിക​രാ​യി​രു​ന്നു. ന​മ്മു​ടെ വി​ശ്വാ​സ ജീ​വി​ത​ത്തി​ൽ നേ​ടും തൂ​ണു​ക​ളാ​യി നി​ന്ന​തു ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ആ​ണെ​ന്നും അ​വ​രി​ലൂ​ടെ ല​ഭി​ച്ച ന​ന്മ​ക​ൾ​ക്ക് നാം ​എ​ന്നും ന​ന്ദി ഉ​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും ഫാ. ​ജെ​യിം​സ് തന്‍റെ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ്ര​സ്താ​വി​ച്ചു.

K-Rail Survey

തു​ട​ർ​ന്ന് എ​ല്ലാ ഗ്രാ​ൻ​ഡ് പേ​രെ​ൻ​സി​നും വേ​ണ്ടി പ്ര​ത്യേ​ക ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന ന​ട​ത്തി. കൊ​ച്ചു​മ​ക്ക​ളെ പ്രാ​തി​നി​ധീ​ക​രി​ച്ച് ഇ​വാ​ന മ​ണ്ണൂ​ക്കു​ന്നേ​ൽ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. എ​ല്ലാ ഗ്രാ​ൻ​ഡ് പേ​ര​ൻ​സി​നും ഇ​ട​വ​ക​യു​ടെ പ്ര​ത്യേ​ക ഉ​പ​ഹാ​രം വൈ​ദി​ക​ർ സ​മ്മാ​നി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ കു​ട്ടി​ക​ൾ മം​ഗ​ള​ഗാ​നം ആ​ല​പി​ച്ചു.

രാ​വി​ലെ എ‌ട്ടിനും വൈ​കു​ന്നേ​രം 5.30 നും ​ന​ട​ന്ന വി. ​കു​ർബാ​ന​യ്ക്കും ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​നയ്​ക്കും സ​മ്മാ​ന വി​ത​ര​ണ​ത്തി​നും ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര, ഫാ. ​തോ​മ​സ് താ​ഴ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

രാ​വി​ലെ 10ന് നടന്ന വി. ​കു​ർ​ബാ​ന​യ്ക്ക് ശേ​ഷം സീ​നി​യ​ർ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ൻ​ഡ് പേ​രന്‍റ്സി​നാ​യി നി​ര​വ​ധി വി​നോ​ദ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു.

ജെ​യിം​സ് ആ​ൻ​ഡ് മ​ന്നു തി​രു​ന​ല്ലി​പ്പ​റ​മ്പി​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​ൻ​ഡ്‌​പേ​രന്‍റ്സി​നാ​യി ന​ട​ത്തി​യ ആ​ക്ടി​വി​റ്റി ട്രെ​യി​നിംഗ് ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​ന് ദി​വ​സേ​ന ഈ ആ​ക്ടി​വി​റ്റീ​സ് ചെ​യ്യു​ന്ന​ത് വ​ള​രെ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നു പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

K-Rail Survey

പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​ക്ക​ൽ. മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ എ​ന്നി​വ​രും നി​ര​വ​ധി വോ​ളന്‍റീ​യേ​ഴ്സും നേ​തൃ​ത്വം ന​ൽ​കി.

Tags : GrandparentsDay StMarysChurch Chicago USA

Recent News

Corehub Up