നേവിഗസ്: മധ്യജർമനിയിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ നേവിഗസിൽ കൊളോണിലെ സീറോ മലബാർ റീത്ത് സമൂഹം കുരിശിന്റെ വഴി നടത്തുന്നു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭക്തിനിർഭരമായ കുരിശിന്റെ വഴിയും തുടർന്ന് മരിയൻ കത്തീഡ്രലിൽ (Mariendom) ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും.
ലോകരക്ഷകനായ ക്രിസ്തുവിന്റെ പാപപരിഹാര ബലിയുടെയും പീഡാനുഭവങ്ങളുടെയും സ്മരണയിൽ വിശ്വാസ പ്രഖ്യാപനമായി നടത്തുന്ന ഈ കുരിശിന്റെ വഴിക്ക് ആതിഥേയത്വം വഹിക്കുന്നത് കൊളോൺ ആസ്ഥാനമായ സീറോ മലബാർ കമ്മ്യൂണിറ്റിയിലെ സെന്റ് മാർട്ടിൻ ബെർഗിഷ് ലാൻഡ്, ഷ്വെൽമ് കുടുംബക്കൂട്ടായ്മയാണ്.
വിലാസം: Mariendom, Elberfelder Str. 12, 42533 Velbert - Neviges.