x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​സി എ​ൻ​ആ​ർ​ഐ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് സ​മാ​പ​നം

ജോയ് തുമ്പമൺ
Published: August 1, 2026 12:52 PM IST | Updated: August 1, 2026 12:52 PM IST

പരിപാടിയിൽ നിന്ന്

ഫി​ല​ഡ​ൽ​ഫി​യ: വി​ശ്വാ​സി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും ആ​ത്മീ​യ ഐ​ക്യ​വും നി​റ​ഞ്ഞ ഐ​പി​സി എ​ൻ​ആ​ർ​ഐ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​യു​ക്ത ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ച്ചു.

അ​ടു​ത്ത ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് 2027ൽ ​യു​കെ​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. റ​വ. സി.​ടി. ഏ​ബ്ര​ഹാ​മും റ​വ. ബാ​ബു സ​ക്ക​റി​യ​യും സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

പ്ര​ഥ​മ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് ക​ൺ​വീ​ന​ർ ഡോ. ​ജോ​ർ​ജ് മാ​ത്യു, സെ​ക്ര​ട്ട​റി ഡോ. ​തോ​മ​സ് കി​ട​ങ്ങാ​ലി​ൽ, യൂ​ത്ത് കോ​ഓർ​ഡി​നേ​റ്റ​ർ അ​ല​ക്‌​സ് ചാ​ണ്ടി, ലേ​ഡീ​സ് കോഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ഷേ​ർ​ളി ചാ​ക്കോ എ​ന്നി​വ​രോ​ടൊ​പ്പം പാ​സ്റ്റ​ർ വ​റു​ഗീ​സ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​യും നേ​തൃ​ത്വം ന​ൽ​കി.

ഐപിസി ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​വ​ൽ​സ​ൻ ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഡോ. ​ബേ​ബി വ​റു​ഗീ​സ്, റ​വ. ക്രി​സ് ജാ​ക്‌​സ​ൺ, റ​വ. നൂ​റു​ദ്ദീ​ൻ മു​ല്ല, റ​വ. സ്റ്റീ​വ് ജോ​ൺ, സി​സ്റ്റ​ർ അ​ക്‌​സാ പീ​റ്റേ​ഴ്‌​സ​ൺ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.

 

K-Rail Survey K-Rail Survey

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പൊ​തു​യോ​ഗ​ങ്ങ​ൾ, ബൈ​ബി​ൾ പ​ഠ​നം, റി​വൈ​വ​ൽ മീ​റ്റിം​ഗു​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ​ക്കും സ​ഹോ​ദ​രി​മാ​ർ​ക്കു​മാ​യു​ള്ള പ്ര​ത്യേ​ക സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

ഗ്ലോ​ബ​ൽ ഇ​വാ​ഞ്ച​ലി​സം സെ​മി​നാ​റി​ൽ ബ്ര​ദ​ർ ബി​മ​ൽ ജോ​ൺ, ബ്ര​ദ​ർ ജോ​യ് തു​മ്പ​മ​ൺ, റ​വ. ക്രി​സ് ജാ​ക്‌​സ​ൺ എ​ന്നി​വ​ർ യ​ഥാ​ക്ര​മം പീ​ഡ​ന​ങ്ങ​ൾ, ജേ​ർ​ണ​ലി​സം, സു​വി​ശേ​ഷീ​ക​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.

റ​വ. മാ​ർ​ക്ക് ത്രി​ഭു​വ​ൻ, സി​സ്റ്റ​ർ ര​മ്യ സാ​റ ജേ​ക്ക​ബ്, സി​സ്റ്റ​ർ ആ​ൻ​സി ഫി​ന്നി, സി​സ്റ്റ​ർ ലൂ​വി​സ് പോ​ൾ എ​ന്നി​വ​ർ സം​ഗീ​ത​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന​ദി​ന​ത്തി​ലെ വി​ശു​ദ്ധ സ​ഭാ​യോ​ഗ​ത്തി​ന് റ​വ. മോ​നി​സ് ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി.

റ​വ. ജോ​ൺ സാ​മു​വേ​ൽ, ഡോ. ​സ​ണ്ണി ഫി​ലി​പ്പ്, ഡോ. ​ബേ​ബി വ​റു​ഗീ​സ്, റ​വ. ക്രി​സ് ജാ​ക്‌​സ​ൺ എ​ന്നി​വ​ർ വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. പാ​സ്റ്റ​ർ ജോ​യി വ​റു​ഗീ​സ് പ്രാ​ർ​ത്ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

തി​രു​വ​ത്താ​ഴ ശു​ശ്രൂ​ഷ​യ്ക്ക് ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ റ​വ. ഡോ. ​ജോ​ർ​ജ് മാ​ത്യു നേ​തൃ​ത്വം ന​ൽ​കി. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഐ.​പി.​സി. സ​ഭ​ക​ളു​ടെ​യും ശു​ശ്രൂ​ഷ​ക​രു​ടെ​യും സ​ജീ​വ സ​ഹ​ക​ര​ണ​മാ​ണ് സ​മ്മേ​ള​ന വി​ജ​യ​ത്തി​ന് ക​രു​ത്താ​യ​ത്.

സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ബ്ര​ദ​ർ ഏ​ബ്ര​ഹാം ബേ​ബി​യു​ടെ​യും ഡോ. ​തോ​മ​സ് കി​ട​ങ്ങാ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ല​ങ്കാ​സ്റ്റ​ർ ആ​മി​ഷ് വി​ല്ലേ​ജ് സ​ന്ദ​ർ​ശ​ന​വും പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ശ്ര​ദ്ധേ​യ​മാ​യ അ​നു​ഭ​വ​മാ​യി.

Tags : IPC NRI GlobalConference

Recent News

Corehub Up