x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ "ഓ​ണം മ​ഹോ​ത്സ​വം' അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു

വെബ്ഡെസ്ക്
Published: September 12, 2026 05:35 PM IST | Updated: September 12, 2026 05:35 PM IST

ഓണാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ

നാ​ഷ്‌​വി​ൽ: ടെ​ന്നീ​സി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ (കാ​ൻ) സം​ഘ​ടി​പ്പി​ച്ച ഓ​ണം മ​ഹോ​ത്സ​​വം 2026 സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും അ​വ​ത​ര​ണ മി​ക​വ് കൊ​ണ്ടും ​ഗം​ഭീ​ര​മാ​യി.

ടെ​ന്നി​സ്സി സം​സ്ഥാ​ന​ത്തെ നാ​ഷ്‌​വി​ല്ലി​ന​ടു​ത്തു​ള്ള മ​ർ​ഫീ​സ്ബൊ​റോ പാ​റ്റേ​ഴ്സ​ൺ പാ​ർ​ക്ക് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ആ​യി​രു​ന്നു ഓ​ണാ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കാ​ൻ വോള​ണ്ടി​യ​ർ​മാ​ർ സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ ഇ​രു​പ​തോ​ളം വി​ഭ​വ​ങ്ങ​ൾ വാ​ഴ ഇ​ല​യി​ൽ വി​ള​മ്പി​യ സ്വാ​ദി​ഷ്ഠ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മ​ഹാ​ബ​ലി​യെ ഘോ​ഷ​യാ​ത്ര​യാ​യി വ​ര​വേ​റ്റു. അ​തോ​ടൊ​പ്പം കാ​നി​ന്റെ സ്വ​ന്തം ക​ലാ​കാ​ര​ൻ​മാ​ർ അ​തി​മ​നോ​ഹ​ര​മാ​യി ചെ​ണ്ട​മേ​ള​വും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത​ര​ച​യി​താ​വു​മാ​യ ഫ്രാ​ങ്കൊ സൈ​മ​ൺ നി​ർ​വ്വ​ഹി​ച്ചു. മ​ഹാ​ബ​ലി​യും, വി​ശി​ഷ്ഠാ​തി​ഥി​യും കാ​ൻ ഭ​ര​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യാ​ണ് ഔ​പ​ചാ​രി​ക​മാ​യി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

കാ​ൻ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്‌​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ശീ​ല സോ​മ​രാ​ജ​ൻ സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി സു​ജി​ത് പി​ള്ള ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

കാ​നി​ലെ അം​ഗ​ങ്ങ​ളു​ടെ സ​ർ​ഗവാ​സ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന കാ​ഞ്ച​ന​ത്തി​ന്‍റെ ഓ​ണം എ​ഡി​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​കാ​ശ​ന​വും ത​ദ​വ​സ​ര​ത്തി​ൽ ഫ്രാ​ങ്കൊ സൈ​മ​ൺ നി​ർ​വ​ഹി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey

കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടേ​യും കൃ​തി​ക​ൾ​ക്കു മു​ൻ‌​തൂ​ക്കം കൊ​ടു​ത്തു കൊ​ണ്ടും, കാ​നി​ന്‍റെ 2026 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു കൊ​ണ്ടും കാ​ൻ ട്ര​ഷ​റ​റും മാ​ഗ​സീ​നി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ സു​മ ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ഡി​റ്റോ​റി​യ ബോ​ർ​ഡാ​ണ്‌ കാ​ഞ്ച​നം ഓ​ണം എ​ഡി​ഷ​ൻ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ ന​ട​ന്ന ഗി​ന്ന​സ് ലോ​ക​റെ​ക്കോ​ഡി​ൽ ചേ​ർ​ക്ക​പ്പെ​ട്ട ചെ​ണ്ട​മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​നി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ജ​യ് മേ​നോ​ൻ എ​ന്നീ വാ​ദ്യ​ക​ലാ​ക​ര​ന്മാ​രെ ഓ​ണ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് കാ​നി​ന്‍റെ സ്വ​ന്തം ക​ലാ​കാ​ര​ൻ​മാ​ർ പാ​ട്ടു​ക​ൾ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ഉ​പ​ക​ര​ണ സം​ഗീ​തം തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ വ​ള​രെ ആ​ക​ർ​ഷ​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു. കാ​ൻ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച "കേ​ര​ളീ​യം ക​ർ​ട്ട​ൻ റൈ​സ​ർ" പ​രി​പാ​ടി​യും കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി.

അ​തോ​ടൊ​പ്പം പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത​ര​ച​യി​താ​വു​മാ​യ ഫ്രാ​ങ്കോ സൈ​മ​ണും നാ​ഷ്‌​വി​ല്ലി​ലെ സു​പ്ര​സി​ദ്ധ മ​ല​യാ​ളി ഗാ​യ​ക​രും സം​ഘ​വും ന​യി​ച്ച അ​തി മ​നോ​ഹ​ര​മാ​യ സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി. അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ത​യാറാ​ക്കി​യ ഓ​ണ പൂ​ക്ക​ള​വും, ഫോ​ട്ടോ​ബൂ​ത്ത്, ഊ​ഞ്ഞാ​ൽ എ​ന്നി​വ​യും ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണീ​യ​ത​ക​ളാ​യി​രു​ന്നു.

ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​തി​ന് ഫു​ഡ് ക​മ്മി​റ്റി ചെ​യ​ർ സി​ബി രാ​മ​ച​ന്ദ്ര​ൻ, കോ-​ചെ​യ​ർ അ​രു​ൺ പി ​ആ​ർ എ​ന്നി​വ​രും, ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശ്രീ​ഷ അ​നീ​ഷ്, ആ​ശ പ​ത്യാ​രി എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി. കാ​ൻ ഭാ​ര​വാ​ഹി​ക​ളും മു​ൻ ഭാ​ര​വാ​ഹി​ക​ളും കാ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ​രി​ശ്ര​മി​ച്ച എ​ല്ലാ വ​ള​ണ്ടി​യ​ർ​മാ​ർ​മാ​ർ​ക്കും സ്പോ​ൺ​സ​ർ​മാ​ർ​ക്കും സ്നേ​ഹ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ ന​ന്ദി അ​റി​യി​ച്ചു കൊ​ണ്ടാ​ണ് ഓ​ണം മ​ഹോ​ത്സ​വം 2026ന് ​തി​രശീ​ല വീ​ണ​ത്.

Tags : KAN OnamMahotsavam GrandFestivities

Recent News

Corehub Up