x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി; സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് കെ​യ​ർ ടീം

വെബ്ഡെസ്ക്
Published: September 12, 2026 03:57 PM IST | Updated: September 12, 2026 03:57 PM IST

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശിക്ക് സഹായം കെെമാറുന്നു

​കു​വൈ​റ്റ് സിറ്റി: എ​ട്ട് മാ​സ​ത്തെ ആ​ശു​പ​ത്രി​വാ​സ​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി​ മി​നി പു​ഷ്പ​റാ​ണി​ക്ക് ആ​ശ്വാ​സ​മാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് കെ​യ​ർ ടീ​മി​ന്‍റെ ഇ​ട​പെ​ട​ൽ.

കു​വൈ​റ്റി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ലു​ക​ൾ​ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മി​നി, ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് ഒ​ഐ​സി​സി കെ​യ​ർ ടീം ​രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ യാ​ത്രാ രേ​ഖ​ക​ളും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളും ഇ​വ​ർ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് ജ​സീ​റ എ​യ​ർ​വേ​യ്‌​സ് വി​മാ​ന​ത്തി​ൽ മി​നി​യെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള മു​ഴു​വ​ൻ യാ​ത്രാക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ഘം ഏ​കോ​പി​പ്പി​ച്ചു.

നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ശേ​ഷം സ്വ​ന്തം വീ​ട്ടി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കു​ന്ന​തി​നാ​യി നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​ന​വും കെ​യ​ർ ടീം ​ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Tags : OICCKuwait CareTeam ThiruvananthapuramNative

Recent News

Corehub Up