x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ന​യു​ടെ 2026 സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പു​സ്ത​ക​പ്ര​ദ​ർ​ശ​നം

അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം
Published: September 12, 2026 02:36 PM IST | Updated: September 12, 2026 02:36 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ വാ​ഷിം​ഗ്‌​ട​ണി​ൽ ആ​ദ്യ​മാ​യി ലി​റ്റ​റ​റി അസോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) പ്രാ​ദേ​ശി​ക സ​മ്മേ​ള​നം ഈ ​മാ​സം 25 മു​ത​ൽ 27 വ​രെ ന​ട​ക്കും.

Venue: George Mannickarottu Nagar. Carradoc Hall Hotel Conference Center 1500 East Market Street, Leesburg, VA, 20176.

പ്ര​ശ​സ്‌​ത എ​ഴു​ത്തു​കാ​രാ​യ സ​ക്ക​റി​യ​യും വി.​ജെ. ജെ​യിം​സും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന സ​ദ​സി​ൽ മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യേ​യും പു​രോ​ഗ​തി​യേ​യും മു​ൻ​നി​ർ​ത്തി, ഭാ​ഷാ​സ്നേ​ഹി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്നാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.

അ​തി​ലേ​ക്കാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ വേ​ണു ഗോ​പാ​ല​ൻ കോ​ക്കോ​ട​ന്‍റെ അ​ഡ്ര​സി​ൽ കൃ​തി​ക​ൾ അ​യ​ച്ചു​ത​രു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നതായി സംഘാ‌ടകർ അറിയിച്ചു.

വി​ർ​ജീ​നി​യ​യി​ലെ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് ന​ഗ​റി​ൽ എ​ല്ലാ ഭാ​ഷാ​സ്നേ​ഹി​ക​ളും പ​ങ്കെ​ടു​ത്തു വി​ജ​യി​പ്പി​ക്കു​വാ​ൻ സംഘാടകർ അറിയിച്ചു.

കൃ​തി​ക​ൾ അ​യ​യ്ക്കേ​ണ്ട വി​ലാ​സം: Venugopalan Kokkodan 42619 Offenham Ter, Chantilly, VA 20152. ഫോൺ: 850 339 7104.

Tags : BookExhibition LANA LiteraryFestival

Recent News

Corehub Up