x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഷി​ക്കാ​ഗോയിൽ ഉജ്വല​ സ്വീ​ക​ര​ണം

ജോർജ് പണിക്കർ
Published: September 12, 2026 06:42 PM IST | Updated: September 12, 2026 06:43 PM IST

ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് സ്വീകരണം നൽകുന്നു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ എ​ത്തി​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, മു​ൻ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ൻ എ​ന്നി​വ​ർ​ക്ക് ഷി​ക്കാ​ഗോ ഒ​ഹെ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

വൈ​കു​ന്നേ​രം ആ​റി​ന് എ​ത്തി​ച്ചേ​ർ​ന്ന സം​ഘം 30 മി​നി​റ്റോ​ളം ഐ​ഒ​എ​സി പ്ര​വ​ർ​ത്ത​ക​രു​മാ​യി സൗ​ഹൃ​ദം പ​ങ്കു​വ​ച്ചു. ഐ​ഒ​എ​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​ർ, ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ ആ​ന്‍റോ ക​വ​ല​യ്ക്ക​ൽ, ഗ്ലാ​ഡ്സ​ൺ വ​ർ​ഗീ​സ്, സ​ന്തോ​ഷ് നാ​യ​ർ, ജോ​സ് മ​ണ​ക്കാ​ട്ട്, ജീ​ജി സാം, ​സ​ജി കു​ര്യ​ൻ തു​ട​ങ്ങി അ​നേ​കം പ്ര​വ​ർ​ത്ത​ക​ർ നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​മോ​ർ​ട്ട​ൺ ഗ്രോ​വി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സും ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും പൗ​രാ​വ​ലി​യും ചേ​ർ​ന്നു നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : RameshChennithala Chicago WarmWelcome USA

Recent News

Corehub Up