Kannur Native Crowned Miss India Universe Ireland
ഡബ്ലിൻ: കണ്ണൂർ ചെമ്പേരി സ്വദേശിനി അനുമോൾ പയസിന് മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടം.
അയർലൻഡിലെ ഡബ്ലിനിൽ നടന്ന സൗന്ദര്യമത്സരത്തിലാണ് അയർലൻഡിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന അനുമോൾ ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിലെ റൺവേ ക്യൂൻ എന്ന ഉപപദവിയും അനുമോൾ സ്വന്തമാക്കി. ചെമ്പേരിയിലെ കർഷക കുടുംബാംഗമായ കല്ലംപ്ലാക്കൽ പയസ് - മോളി ദമ്പതികളുടെ മകളാണ്.
ബംഗളൂരുവിലെ നിംഹാൻസിൽനിന്ന് ബിഎസ്സി നഴ്സിംഗ് ബിരുദം നേടിയ ശേഷം അയർലൻഡിലെത്തി നഴ്സായി ജോലിയിൽ പ്രവേശിക്കുകയായിരന്നു.
മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടവും റൺവേ ക്യൂൻ പദവിയും ഏറ്റവും വിലമതിക്കുന്ന നേട്ടങ്ങളാണെന്ന് അനുമോൾ പറഞ്ഞു.
ഹിന്ദി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ആൻമരിയ സഹോദരിയാണ്.