ഡാളസ്: ഡാളസിലെ കേരള അസോസിയേഷൻ വാർഷിക പിക്നിക് ശനിയാഴ്ച രാവിലെ 10 മുതൽ കെഎഡി - ഐസിഇസി ഓഫീസ് ഗ്രൗണ്ടിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർഷിക പിക്നിക്കിനോട് അനുബന്ധിച്ച് രുചികരമായ ഭക്ഷണങ്ങൾ, ഉല്ലാസകരമായ ഗെയിമുകൾ, കായികമത്സരങ്ങൾ, സംഗീതം, വിനോദം, സാംസ്കാരിക പരിപാടികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പൂർവകാല അനുഭവങ്ങൾ പങ്കിടുന്നതിനും ബന്ധം പുനഃസ്ഥാപിക്കുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർഥിച്ചു.
Tags : kerala association dallas annual picnic