കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി മെഗാ ഇഫ്താറും റംസാൻ പ്രഭാഷണവും വെള്ളിയാഴ്ച അബ്ബാസിയ്യ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കും. ആയിരങ്ങൾ പങ്കെടുക്കുന്ന കുവൈറ്റിലെ ഏറ്റവും വലിയ ഇഫ്താറാണ് കെഎംസിസി ഒരുക്കുന്നത്.
ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ, സിറാജുദ്ധീൻ ഖാസിമി പത്തനാപുരം, കുവൈറ്റിലെ ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.
ഇഫ്താർ നഗരിയിലേക്ക് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ +965 51383933 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Tags : Kuwait KMCC Iftar party Ramzan