കുവൈറ്റ് സിറ്റി: വീരമൃത്യു വരിച്ച കുവൈറ്റ് നാവിക സേനാ ഉദ്യോഗസ്ഥരുടെ വീടുകൾ സന്ദർശിച്ച് പ്രതിരോധ മന്ത്രി അബ്ദുള്ള അലി അബ്ദുള്ള സലിം അൽ സബാഹ് അനുശോചനം രക്തപ്പെടുത്തി.

രാജ്യരക്ഷയ്ക്കായി വീരമൃത്യു പ്രാപിച്ചവരുടെ ത്യാഗം പരമമായ സമർപ്പണത്തിന്റെയും വിശ്വസ്തതയുടെയും ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇവരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അവരുടെ മഹത്തായ ത്യാഗങ്ങളെ മന്ത്രാലയം വിലമതിക്കുന്നതോടൊപ്പം കുടുംബങ്ങൾക്കൊപ്പം പ്രതിരോധ മന്ത്രാലയം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
Tags : Kuwait Defense Minister Military Martyrs War