ന്യൂയോർക്ക്: 2026-2028 വർഷത്തേക്കു നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന കൗൺസിലിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിൽ അംഗങ്ങളുടെ പേര് വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൗൺസിലിന്റെ പുതിയ ട്രഷററായി ഷാജു സാം തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. വിവിധ മേഖലകളിൽ നിന്നായി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെയും ജനകീയ വോട്ടെടുപ്പിൽ വിജയം വരിച്ചവരുടെയും വിവരങ്ങൾ താഴെ നൽകുന്നു.
കൗൺസിൽ അംഗങ്ങൾ
ട്രഷറർ: ഷാജു സാം.നോർത്ത് ഈസ്റ്റ് (എൻഇ) സെന്റർ എ: റവ. ജേസൺ വർഗീസ് (സി25), നോർത്ത് ഈസ്റ്റ് (എൻഇ) സെന്റർ ബി: റിയ വർഗീസ് (എൽ13), സൗത്ത് ഈസ്റ്റ് (എസ്ഇ) സെന്റർ എ: നോബി ബൈജു, സൗത്ത് ഈസ്റ്റ് (എസ്ഇ) സെന്റർ ബി: ഡോ. രേഷ്മ രാജൻ, സൗത്ത് ഈസ്റ്റ് (എസ്ഇ) സെന്റർ സി: പെൻസ് ജേക്കബ് (എൽ35), സൗത്തേൺ: റവ. ഡോ. കെ. ജെയിംസൺ, മിഡ്വെസ്റ്റ്: ലാലു തോമസ്, സൗത്ത് വെസ്റ്റ് (എസ്ഡബ്ല്യു) സെന്റർ എ: റവ. ജെസ്വിൻ ജോൺ, സൗത്ത് വെസ്റ്റ് (എസ്ഡബ്ല്യു) സെന്റർ ബി: ഷോൺ വർഗീസ്, വെസ്റ്റേൺ: കുസുമം ടൈറ്റസ്, കാനഡ ഈസ്റ്റ്: ഷിബു ജോൺ, കാനഡ വെസ്റ്റ്: (തീരുമാനമായിട്ടില്ല).
ജനകീയ വോട്ടെടുപ്പ് ഫലം: കൗൺസിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന ജനകീയ വോട്ടെടുപ്പിൽ താഴെ പറയുന്നവർ വൻ വിജയം നേടി.
സൗത്ത് ഈസ്റ്റ് (എസ്ഇ): ബിബിന വർഗീസ്, റെജി ജോർജ്. സൗത്തേൺ: ജോൺസൺ മാത്യു. മിഡ്വെസ്റ്റ്: ഷോൺ തോമസ്. സൗത്ത് വെസ്റ്റ് (എസ്ഡബ്ല്യു) സെന്റർ എ: തോമസ് ഈശോ.
വിജയികൾക്കെല്ലാം കൗൺസിൽ ഭാരവാഹികളും അണികളും അഭിനന്ദനങ്ങളും ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു.
പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ വരും വർഷങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
Tags : marthoma diocese council election result usa