x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​യോ​ർ​ക്ക് ഐ​കെ​സി​സി​യു​ടെ 50-ാം വാ​ർ​ഷി​ക​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഷി​ക്കാ​ഗോ കെ​സി​എ​സ്


Published: April 16, 2026 10:08 AM IST | Updated: April 16, 2026 10:08 AM IST

ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ ന്യൂ​യോ​ർ​ക്ക് ഐ​കെ​സി​സി​യു​ടെ 50-ാം വാ​ർ​ഷി​ക​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും അ​റി​യി​ച്ച് ഷി​ക്കാ​ഗോ കെ​സി​എ​സ്.

ഐ​കെ​സി​സി ന്യൂ​യോ​ർ​ക്ക്, ത​ല​മു​റ​ക​ൾ​ക്ക​പ്പു​റം സ​മൂ​ഹ ഐ​ക്യ​വും സാം​സ്കാ​രി​ക അ​ഭി​മാ​ന​വും വ​ള​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. അ​വ​രു​ടെ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്നാ​നാ​യ സ​മൂ​ഹ​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി തു​ട​രു​ന്നു.

കേ​ര​ള​ത്തി​ന് വെ​ളി​യി​ലുണ്ടാ​യ ഒ​രു ക്നാ​നാ​യ അ​സോ​സി​യേ​ഷന്‍റെ 50-ാം വാ​ർ​ഷി​ക​ത്തി​ന് പ്രാ​ധാ​ന്യം ഉ​ണ്ടെ​ന്നും ക്നാ​നാ​യ ക​മ്യൂണി​റ്റി​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​വും ഐ​ക്യ​വും കൊ​ണ്ടു​വ​ന്ന് പു​തി​യൊ​രു ന​വോ​ഥാ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്ന് ഷി​ക്കാ​ഗോ കെസിഎ​സ് പ്ര​സി​ഡന്‍റ് ജോ​സ് ആ​ന​മ​ല അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

ഈ ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ കെസിഎ​സ് ഷി​ക്കാ​ഗോ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ന​മാ​ല ഈ മാസം 18ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഈ ​ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​ത്തി​ൽ പ​ങ്കു​ചേ​രാ​നും ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും പാ​ര​മ്പ​ര്യ​വും ആ​ഘോ​ഷി​ക്കാ​നും അ​ദ്ദേ​ഹം സ​ന്നി​ഹി​ത​നാ​കും.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം സ​മൂ​ഹ നേ​താ​ക്ക​ളെ​യും അം​ഗ​ങ്ങ​ളെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന മ​ഹ​ത്താ​യ സം​ഗ​മ​മാ​യി മാ​റും. ക​ഴി​ഞ്ഞ കാ​ല​ത്തെ സ്മ​ര​ണ​ക​ളും ഭാ​വി​യി​ലേ​ക്കു​ള്ള പു​തി​യ പ്ര​തി​ജ്ഞ​യും ഒ​രു​പോ​ലെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഈ ​ആ​ഘോ​ഷം ക്നാ​നാ​യ പൈ​തൃ​ക​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തീ​ക​മാ​യി മാ​റു​മെ​ന്ന് പ്ര​തീ​ക്ഷയിലാണ് സംഘാട‌കർ.

Tags : New York IKCC Golden Jubilee KCS Chicago

Recent News

Corehub Up