x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗം സം​ഘ​ടി​പ്പി​ച്ച് ഓ​വ​ർ​സീ​സ് എ​ൻ​സി​പി


Published: April 9, 2026 09:55 AM IST | Updated: April 9, 2026 09:55 AM IST

കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ അ​വ​ലോ​ക​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി സൂം ​ആ​പ്ലി​ക്കേ​ഷനി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ അ​വ​ലോ​ക​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു വേ​ണ്ടി ഒ​എ​ൻ​സി​പി പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

എ​ൻ​സി​പി എ​സ്പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് യോ​ഗ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​വൈ​റ്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ദേ​ശീ​യ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ ഇ​ട​തുസ​ർ​ക്കാ​രി​ന്‍റെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​ൻ​സ് കൊ​ല്ല​പ്പിള്ളി​ൽ, ജി​നു ജേ​ക്ക​ബ്, സൂ​ര​ജ് പോ​ണ​ത്ത്, അ​ബ്‌​ദു​ൾ അ​സീ​സ്, അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം, പി​ന്‍റോ, സ​ണ്ണി അ​ല്ലീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘ​ട​ന സെ​ക്ര​ട്ട​റി ര​തീ​ഷ് വ​ർ​ക്ക​ല ന​ന്ദി പ​റ​ഞ്ഞു.

Tags : ONCP Election Review Meeting Gulf News

Recent News

Corehub Up