x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് എ​ടി​എ​മ്മി​ന് മു​ക​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ഒ​രു കോ​ടി​; തുക പോലീസിൽ തിരികെ ഏൽപ്പിച്ച് ബാർബർ

പി .പി. ചെ​റി​യാ​ൻ
Published: October 5, 2026 11:20 PM IST | Updated: October 5, 2026 11:20 PM IST

ബാ​ങ്ക് എ​ടി​എ​മ്മി​ന് മു​ക​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ

ടെ​ക്സ​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ൽ ബാ​ങ്ക് എ​ടി​എ​മ്മി​ന് മു​ക​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ (128,510 ഡോ​ള​റി​ല​ധി​കം) തു​ക പൊ​ലിസി​നെ ഏ​ൽ​പ്പി​ച്ച് ബാ​ർ​ബ​ർ. 42 വ​യ​സു​കാ​രി​യാ​യ ഒ​രു സ്ത്രീ​ക്കൊ​പ്പ​മാ​ണ് 37 വ​യ​സുകാ​ര​നാ​യ ബാ​ർ​ബ​ർ എ​ടി​എ​മ്മി​ന് സ​മീ​പ​മെ​ത്തി​യ​ത്. ഈ ​സ​മ​യ​ത്താ​ണ് എ​ടി​എ​മ്മി​ന് മു​ക​ളി​ൽ പ​ണം നി​റ​ഞ്ഞ ബാ​ഗു​ക​ളും 19 ചെ​ക്കു​ക​ൾ അ​ട​ങ്ങി​യ ചെ​റി​യൊ​രു ബാ​ഗും ഇ​രു​വ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വി​വ​രം അ​റി​ഞ്ഞ ഇ​വ​ർ ഉ​ട​ൻ ത​ന്നെ 911ൽ ​വി​ളി​ച്ച് അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം ര​ണ്ട് ത​വ​ണ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ച​ത്.

ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ കൈ​വ​ശ​മു​ള്ള പ​ണ​മാ​ണ് ഇ​തെ​ന്നും, ബാ​ങ്കി​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ‘ബ്രി​ങ്ക്സ്’ (Brinks) എ​ന്ന ക​മ്പ​നി വ​ഴി​യാ​ണ് ഇ​ത് കൊ​ണ്ടു​പോ​യ​തെ​ന്നും പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു.

എ​ടി​എ​മ്മി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്ന ബ്രി​ങ്ക്സ് ജീ​വ​ന​ക്കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ പ​ണം എ​ടി​എ​മ്മി​ന് മു​ക​ളി​ൽ വ​ച്ച് മ​റ​ന്നു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക അ​ധി​കൃ​ത​രെ​ത്തി തു​ക ഏ​റ്റു​വാ​ങ്ങി. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ എ​ത്ര​ത്തോ​ളം പ്ര​ധാ​ന​മാ​ണെ​ന്ന് ഈ ​സം​ഭ​വം ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി പൊ​ലീ​സ് ചീ​ഫ് പ​റ​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews One crore rupees found abandoned above a bank

Recent News

Corehub Up