x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോം ​മെ​ഡി​ക്ക​ൽ എ​ക്യു​പ്‌​മെന്‍റ്​ ആ​ൻ​ഡ് സ​ർ​വീ​സ​സ് ബോ​ർ​ഡ് അം​ഗ​മാ​യി സ​നീ​ഷ് ജോ​ർ​ജ് നി​യ​മി​ത​നാ​യി

പി .പി. ചെ​റി​യാ​ൻ
Published: October 5, 2026 11:37 PM IST | Updated: October 5, 2026 11:37 PM IST

സ​നീ​ഷ് ജോ​ർ​ജ്

ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ആ​ൻ​ഡ് പ്രൊ​ഫ​ഷ​ണ​ൽ റെ​ഗു​ലേ​ഷ​ൻ (IDFPR) ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള ഹോം ​മെ​ഡി​ക്ക​ൽ എ​ക്യു​പ്‌​മെ​ന്റ് ആ​ൻ​ഡ് സ​ർ​വീ​സ​സ് ബോ​ർ​ഡ് അം​ഗ​മാ​യി സ​നീ​ഷ് ജോ​ർ​ജി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

സ്വ​കാ​ര്യ വ​സ​തി​ക​ളി​ലേ​ക്ക് വൈ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സ​മി​തി​യാ​ണി​ത്. സ്വ​കാ​ര്യ വ​സ​തി​ക​ളി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും സേ​വ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ക, അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക, പ്രൊ​ഫ​ഷ​ണ​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ക എ​ന്നി​വ​യാ​ണ് IDFPR-ന്‍റെ ​ഹോം മെ​ഡി​ക്ക​ൽ എ​ക്യു​പ്‌​മെ​ന്‍റ് ആ​ൻ​ഡ് സ​ർ​വീ​സ​സ് ബോ​ർ​ഡി​ന്‍റെ മു​ഖ്യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ.

ക​ഴി​ഞ്ഞ ടേ​മി​ൽ IDFPR-ന്‍റെ ​അം​ഗ​മാ​യി പ്ര​വ​ർ​ത്തി പ​രി​ച​യ​മു​ള്ള സ​നീ​ഷ് ജോ​ർ​ജ്, നി​ല​വി​ൽ ISRC ബോ​ർ​ഡ് അം​ഗ​മാ​യും വെ​ബ് മാ​സ്റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രു​ന്നു. കൂ​ടാ​തെ, MARC മി​ഡ്‌​വെ​സ്റ്റി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി​യാ​യും എ​ജ്യു​ക്കേ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യും അ​ദ്ദേ​ഹം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വച്ചി​ട്ടു​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Saneesh George has been appointed as a member Home Medical Equipment

Recent News

Corehub Up