x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​സി​സി​പ്പി​യി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് വെ​ടി​വ​യ്പ്പ്: കു​ട്ടി കൊ​ല്ല​പ്പെ​ട്ടു

പി.പി. ചെ​റി​യാ​ൻ
Published: June 18, 2026 07:16 AM IST | Updated: June 18, 2026 07:16 AM IST

മി​സി​സി​പ്പി: യു​എ​സി​ലെ മി​സി​സി​പ്പി​യി​ൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​രു വ​യ​സ്സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. സെ​നാ​റ്റോ​ബി​യ​യി​ലെ (Senatobia) വാ​ൾ​മാ​ർ​ട്ട് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് പു​റ​ത്താ​ണ് സം​ഭ​വം. വെ​ടി​വ​യ്പ്പി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സെ​നാ​റ്റോ​ബി​യ പൊ​ലീ​സും ടേ​റ്റ് കൗ​ണ്ടി ഷെ​രീ​ഫ് ഡ​പ്യൂ​ട്ടി​മാ​രും സ്ഥ​ല​ത്തെ​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ര​ണ്ട് മു​തി​ർ​ന്ന​വ​രും ഒ​രു കു​ട്ടി​യും ക​ട​യി​ൽ നി​ന്ന് ഓ​ടി ഒ​രു വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

ഇ​വ​രെ പി​ന്തു​ട​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ൾ വ​ണ്ടി ഇ​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് കാ​റി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്.​വെ​ടി​യേ​റ്റ​തി​ന് പി​ന്നാ​ലെ കു​ട്ടി​യെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രു​ക്കേ​റ്റ സ്ത്രീ ​നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് മി​സി​സി​പ്പി ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​റി​യി​ച്ചു. കേ​സി​ൽ ഊ​ർ​ജി​ത​മാ​യ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി വാ​ൾ​മാ​ർ​ട്ട് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. സെ​നാ​റ്റോ​ബി​യ സ്റ്റോ​റി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ത്യ​ധി​കം ദുഃ​ഖ​മു​ണ്ടെ​ന്നും ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന നി​യ​മ​പാ​ല​ക​രു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും വാ​ൾ​മാ​ർ​ട്ട് അ​റി​യി​ച്ചു.

Tags : Police shoot dead child after attempted robbery

Recent News

Corehub Up