x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ സെ​ക്ര​ട്ട​റി സാം​ജി ജോ​ൺ വാ​ൻ​കൂ​വ​റി​ൽ അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: March 19, 2026 11:24 AM IST | Updated: March 19, 2026 11:24 AM IST

വാ​ൻ​കൂ​വ​ർ: സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം സാം​ജി ജോ​ൺ (66) വാ​ൻ​കൂ​വ​റി​ൽ(​കാ​ന​ഡ) അ​ന്ത​രി​ച്ചു. സാം​ജി ജോ​ൺ നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ സെ​ക്ര​ട്ട​റി​യാ​യി (2026-2029) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ​യും സ​ൺ​ഡേ സ്കൂ​ൾ മി​നി​സ്ട്രി​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സ​ഭ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ണ്.

വെ​സ്റ്റേ​ൺ കാ​ന​ഡ സെ​ന്‍റ​ർ സ​ൺ​ഡേ സ്കൂ​ൾ സെ​ക്ര​ട്ട​റി (2023-2026), സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ സ​ൺ​ഡേ സ്കൂ​ൾ സൂ​പ്ര​ണ്ട് (വാ​ൻ​കൂ​വ​ർ), നി​ല​വി​ൽ 11, 12 ക്ലാ​സ്സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ഷെ​ർ​ലി സാം​ജി. മ​ക്ക​ൾ: ശി​ൽ​പ സാം​ജി (വാ​ൻ​കൂ​വ​ർ), ഷാ​രോ​ൺ സാം​ജി (സി​ഡ്‌​നി). സം​സ്കാ​രം പി​ന്നീ​ട്.

Tags : samji john passes away obit news

Recent News

Corehub Up