x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​മി​ക്രി താ​രം ശ​ര​ത് ഉ​ണ്ണി​ത്താ​ൻ അ​റ്റ്ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു

അ​ന​ശ്വ​രം മാ​മ്പി​ള്ളി
Published: April 4, 2026 02:46 PM IST | Updated: April 4, 2026 02:46 PM IST

ഡാ​ള​സ്: പ്ര​ശ​സ്ത മി​മി​ക്രി ക​ലാ​ക്കാ​ര​നും വെ​ബ് സീ​രി​യ​സ് താ​ര​വു​മാ​യി​രു​ന്ന ശ​ര​ത് ഉ​ണ്ണി​ത്താ​ൻ (ഗു​ണ്ടാ ബി​നു) അ​മേ​രി​ക്ക​യി​ലെ അ​റ്റ്ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു.

നി​റ​യെ ത​മാ​ശ​ക​ളും ചി​രി​യു​മാ​യി ക​ലാ​രം​ഗ​ത്തു നി​റ​ഞ്ഞ നി​ന്ന പ്രി​യ സു​ഹൃ​ത്തി​ന്‍റെ വി​യോ​ഗത്തിന്‍റെ ഞെട്ടലിലാണ് ഡാ​ള​സി​ലെ സു​ഹൃ​ത്തു​ക്ക​ൾ.

ഡാ​ള​സി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​ത്ത് ഓ​ഫ് ഡാ​ള​സ്, ഡാ​ള​സ് മ​ച്ചാ​ൻ​സ് എ​ന്നീ ക​ലാ സം​ഘ പ്ര​വ​ർ​ത്ത​ക​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ദേ​ശാ​ഭി​മാ​നി​യു​ടെ വേ​ദി​ക​ളി​ൽ മി​മി​ക്രി അ​വ​ത​രി​പ്പി​ച്ച് തു​ട​ങ്ങി പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തുവ​രു​ക​യും പി​ന്നീ​ട് സ​ജീ​വ ക​ലാപ്ര​വ​ർ​ത്ത​ക​നാ​യി മാ​റി.

അ​മേ​രി​ക്ക​യി​ലേ​ക്ക് തൊ​ഴി​ലി​നാ​യി പോ​കു​ക​യും അ​വി​ടെ​യും കോ​മ​ഡി​ക്ക് ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചുവരുകയായിരു​ന്നു.

പ്രി​യ​പ്പെ​ട്ട​വ​ന്‍റെ വേ​ർ​പാ​ട് വ​ള​രെ ദുഃ​ഖം ന​ൽ​കു​ന്ന​താ​ണ​ന്നു കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം പ​റ​ഞ്ഞു.

Tags : Sarath Unnithan Atlanta Obit News USA

Recent News

Corehub Up