x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം ഹോ​ൺ​ച​ർ​ച്ചി​ൽ ശ​നി​യാ​ഴ്ച

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: March 2, 2026 02:32 PM IST | Updated: March 2, 2026 02:32 PM IST

ഹോ​ൺ​ച​ർ​ച്ച്‌: യു​കെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​നേ​ടി​യ സം​ഗീ​ത വ​സ​ന്ത​ത്തി​ന്‍റെ മ​ധു​രോ​ത്സ​വ​ത്തി​ന് ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ൽ ശ​നി​യാ​ഴ്ച അ​ര​ങ്ങേ​റും. ഒ​രാ​ഴ്ച മാ​ത്രം അ​ക​ല​ത്തി​ൽ ഏ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം സീ​സ​ൺ ഒ​മ്പ​താം ചാ​രി​റ്റി ഇ​വ​ന്‍റി​നും ഒ​എ​ൻ​വി, എ​സ്പി​വി അ​നു​സ്മ​ര​ണ​ങ്ങ​ൾ​ക്കും ആ​സ്വാ​ദ​ന വേ​ദി​യാ​വു​ക ഹോ​ൺ​ച​ർ​ച്ച് ദി ​കാ​മ്പ്യ​ൻ സ്ക്കൂ​ൾ ഓ​ഡി​റ്റോ​റി​യ​മാ​വും.

തി​ക​ച്ചും സൗ​ജ​ന്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​തോ​ത്സ​വം ഒ​മ്പ​താം സീ​സ​ണി​നു ല​ണ്ട​നി​ലെ സ​ഹൃ​ദ​യ​രാ​യ ക​ലാ-​സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ മ​ല​യാ​ളി​ക കൂ​ട്ടാ​യ്മ​ക​ളാ​വും ആ​ഥി​തേ​യ​ത്വം വ​ഹി​ക്കു​ക. 40 ഓ​ളം ഗാ​യ​ക​രും 25 ഓ​ളം ന​ർ​ത്ത​ക​രും ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന സ​മ്പ​ന്ന​മാ​യ സം​ഗീ​ത-​നൃ​ത്ത വി​രു​ന്നാ​വും സ​ദ​സി​ന് സ​മ്മാ​നി​ക്കു​ക.

മ​ല​യാ​ള ഭാ​ഷ​യ്ക്കു നി​ര​വ​ധി സൂ​പ്പ​ർ ഹി​റ്റ് സി​നി​മാ ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ന​ൽ​കി​യ യ​ശ​ശ​രീ​ര​നാ​യ എ​സ്.​പി. വെ​ങ്കി​ടേ​ഷി​ന്‍റെ​യും മ​ല​യാ​ള സി​നി​മ​യ്ക്ക് നി​ത്യ ഹ​രി​ത ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച അ​ന്ത​രി​ച്ച പ​ത്മ​ഭൂ​ഷ​ൺ ഒ.​എ​ൻ.​വി. കു​റു​പ്പി​ന്‍റെ അ​നു​സ്മ​ര​ണ​വും സം​ഗീ​ത​ത്തി​ന്‍റെ ഉ​ത്തും​ഗ വേ​ദി​യി​ൽ വ​ച്ച് സ​മു​ചി​ത​മാ​യി അ​ർ​പ്പി​ക്കും.

 

K-Rail Survey

ഒ​എ​ൻ​വി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ന​ട​ത്തു​ന്ന സം​ഗീ​താ​ദ​ദ​ര​വും സെ​വ​ൻ ബീ​റ്റ്സ് വേ​ദി​യെ ധ​ന്യ​മാ​ക്കും. കൂ​ടാ​തെ സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കാ​യി എ​ത്ര കേ​ട്ടാ​ലും മ​തി​വ​രാ​ത്ത മ​ധു​ര​ഗാ​ന​ങ്ങ​ൾ വീ​ണ്ടും ആ​സ്വ​ദി​ക്കു​വാ​നു​ള്ള സം​ഗീ​ത സാ​യാ​ഹ്ന​മാ​വും സെ​വ​ൻ ബീ​റ്റ്‌​സ് സ​മ്മാ​നി​ക്കു​ക. സം​ഗീ​ത​വും നൃ​ത്ത​വും സ​മ​ന്വ​യി​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഇ​ത്ത​വ​ണ​യും യുകെയി​ലെ നി​ര​വ​ധി പു​തു​മു​ഖ ഗാ​യ​ക​രും ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കും.

സം​ഗീ​ത വി​രു​ന്നും സം​ഘാ​ട​ക മി​ക​വും ഒ​പ്പം ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ട് യു​കെ മ​ല​യാ​ളി​ക​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ സെവൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വത്തിന്‍റെ ​ഭാ​ഗ​മാ​കു​വാ​ൻ ഏ​വ​രെ​യും ഹോ​ൺ​ച​ർ​ച്ച് കാ​മ്പ്യ​ൻ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Sunnymon Mathai: 07727993229, Jomon Mammoottil: 07930431445, Manoj Thomas: 07846475589, Kevin konickal: 07515428149, Dr. Sivakumar: 0747426997, Luby Mathew: 07886263726, Appachan Kannanchira: 07737956977.

The Campion School, Wingletye Lane, Hornchurch, London, RM11 3BX.

Tags : Seven Beats Music Show

Recent News

Corehub Up