x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​കാ​പ്പ് ലെ​വ​ൽ6 അംഗീകാരം നേടിയ ആദ്യ നഴ്സായി സി​സ്റ്റ​ർ ജ​സ്റ്റി​ന മാ​ത്യു സി​എ​സ്ജെ

ലാലി ജോസഫ്
Published: June 29, 2026 04:35 PM IST | Updated: June 29, 2026 04:35 PM IST

സി​സ്റ്റ​ർ ജ​സ്റ്റി​ന മാ​ത്യു സി​എ​സ്ജെ

ഡാ​ള​സ്: സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് ഓ​ഫ് ഷാം​ബെ​രി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ നാ​ഗ്പു​ർ പ്രോ​വി​ൻ​സി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ ജ​സ്റ്റി​ന മാ​ത്യു സി​എ​സ്ജെ സേ​വ​ന മി​ക​വി​ന്‍റെ പ​ര​മോ​ന്ന​ത അം​ഗീ​കാ​ര​മാ​യ എ​ൻ​കാ​പ്പ് 2026 (ന​ഴ്സിം​ഗ് ക​രി​യ​ർ അ​ഡ്വ​വാ​ൻ​സ്മെ​ന്‍റ് പ്രോ​ഗ്രാം) ലെ​വ​ൽ6 നേ​ടു​ന്ന ആ​ദ്യ ന​ഴ്സ് ആ​കാ​ൻ സാ​ധി​ച്ചു.

ഇ​ന്ത്യ​ൻ സ​ന്യാ​സി​നി​യു​ടെ അ​ഭി​മാ​ന നേ​ട്ടം, വി​ശ്വാ​സ​ത്തി​നും ക​രു​ണാ​പൂ​ർ​ണ​മാ​യ സേ​വ​ന​ത്തി​നും ന​ഴ്‌​സിം​ഗ് മി​ക​വി​നും സ​മ​ർ​പ്പി​ത​മാ​യ ജീ​വി​ത​മാ​ണ് ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

2007ൽ ​ന​ഴ്സിം​ഗ് സേ​വ​നം ആ​രം​ഭി​ച്ച​തു മു​ത​ൽ അ​മ്മ​മാ​രു​ടേ​യും ന​വ​ജാ​ത ശി​ശു​ക്ക​ളു​ടേ​യും കു​ടും​ബ​ങ്ങ​ളു​ടേ​യും സ​മ​ഗ്ര പ​രി​ച​ര​ണ​ത്തി​നാ​യി അ​വ​ർ ആ​ന്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ന​ഴ്സിം​ഗ് രം​ഗ​ത്തെ തു​ട​ർ​ച്ച​യാ​യ പ​ഠ​ന​ത്തി​നും പ്ര​ഫ​ഷ​ണ​ൽ മി​ക​വി​നും പ്രാ​ധാ​ന്യം ന​ൽ​കി​യ സി​സ്റ്റ​ർ ജ​സ്റ്റി​ന മാ​ത്യു 2026ൽ ​മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് ഇ​ൻ ന​ഴ്സിം​ഗ് ബി​രു​ദ​വും പീ​ഡീ​യാ​ട്രി​ക്ക് നേ​ഴ്സ് പ്രാ​ക്ട‌ീ​ഷ​ണ​ർ യോ​ഗ്യ​ത​യും നേ​ടി.

കൂ​ടാ​തെ മെ​റേ​റ​ർ​ണ​ൽ ന്യൂ​ബോ​ൺ ന​ഴ്സിം​ഗ് സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ലാ​ക്ടേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ് സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ൻ കാ​പ്പ് ക​മ്മി​റ്റി സ​ഹാ​ധ്യ​ക്ഷ​യാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന സി​സ്റ്റ​ർ ജ​സ്റ്റി​ന ത​ന്‍റെ ജീ​വി​ത യാ​ത്ര മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ന​ഴ്‌​സു​മാ​രെ പ്ര​ഫ​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളി​ലേ​ക്കും തൊ​ഴി​ൽ മി​ക​വി​ലേ​ക്കും പ്ര​ചോ​ദി​പ്പി​ക്കു​ക​യും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ത​ന്‍റെ നേ​ട്ട​ങ്ങ​ൾ ദൈ​വ​കൃ​പ​യ്ക്കും സ​ഭ​യ്ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് അ​വ​ർ സ​മ​ർ​പ്പി​ക്കു​ന്ന​ത്.

സി​സ്റ്റ​റി​ന്‍റെ ജീ​വി​ത​ത്തെ ന​യി​ക്കു​ന്ന വ​ച​ന​മാ​ണ് ഫി​ലി​പ്പി​യ​ർ 4:13 എ​ന്നെ ശ​ക്ത​നാ​ക്കു​ന്ന​വ​നി​ലൂ​ടെ എ​ല്ലാം ചെ​യ്യാ​ൻ എ​നി​ക്കു സാ​ധി​ക്കും ദൈ​വം ന​ൽ​കി​യ ക​ഴി​വു​ക​ളെ തി​രി​ച്ച​റി​യാ​നും ക​രു​ണ​യോ​ടും സ​മ​ർ​പ്പ​ണ​ത്തോ​ടും മി​ക​വോ​ടു കൂ​ടി മ​റ്റു​ള്ള​വ​രെ സേ​വി​ക്കാ​നും സി​സ്റ്റ​ർ ജ​സ്റ്റി​ന ഒ​രു മാ​തൃ​ക​യാ​യി നി​ല​കൊ​ള്ളു​ന്നു.

Tags : Sister Justina CSJ Encap Level 6 Nurse NRI News

Recent News

Corehub Up