x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ "ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി' മ​ത്സ​രാ​ർ​ഥി​ക​ളെ ക്ഷ​ണി​ക്കു​ന്നു

കു​ര്യ​ൻ ജോ​ർ​ജ്
Published: June 8, 2026 06:22 PM IST | Updated: June 8, 2026 06:22 PM IST

ല​ണ്ട​ൻ: യു​ക്‌​മ - തെ​രേ​സാ​സ് ല​ണ്ട​ൻ "ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി' ര​ണ്ടാം സീ​സ​ണി​ന് വേ​ദി​യൊ​രു​ങ്ങു​ന്നു. യു​ക്മ​യും യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി വ​സ്‌​ത്ര ബ്രാ​ൻ​ഡാ​യ തെ​രേ​സാ​സ് ല​ണ്ട​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​മ​ല​യാ​ളി സു​ന്ദ​രി മ​ത്സ​രം ഓ​ഗ​സ്റ്റ് 15ന് ​യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്.

പ്ര​ശ​സ്‌​ത ഫാ​ഷ​ൻ ഷോ ​ഡ​യ​റ​ക്‌​ട​ർ ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്താ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. യു​ക്മ വ​നി​ത വി​ഭാ​ഗ​മാ​യ യു​ക്മ ഷീ ​ലീ​ഡ്സ് മ​ത്സ​ര​ത്തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ജൂ​ൺ 20ന് ​മു​ൻ​പാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 12 പേ​ർ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​ത ല​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ സം​സ്‌​കാ​ര​വും പാ​ര​മ്പ​ര്യ​വും മ​ല​യാ​ളി വ​നി​ത​ക​ളു​ടെ സൗ​ന്ദ​ര്യ​വും ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന 12 പേ​ർ​ക്കാ​ണ് അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്.

മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന ആ​ഘോ​ഷ​മാ​യ ഓ​ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​യും ഓ​ണ​ച്ച​ന്തം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. കേ​ര​ളീ​യ ത​നി​മ​യും പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും കോ​ർ​ത്തി​ണ​ക്കി ഏ​റെ പു​തു​മ​ക​ൾ നി​റ​ഞ്ഞ​താ​കും ഓ​ണ​ച്ച​ന്തം സീ​സ​ൺ 2 മ​ത്സ​ര​ങ്ങ​ൾ.

ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പാ​ര​മ്പ​ര്യ​ങ്ങ​ളും ക​ല​ക​ളും നി​റ​ങ്ങ​ളും ചേ​ർ​ന്ന കൂ​ടു​ത​ൽ പു​തു​മ​ക​ൾ നി​റ​ഞ്ഞ ഒ​ന്നാ​യി​രി​ക്കും ഓ​ണ​ച്ച​ന്തം ഷോ​യെ​ന്ന്, ഷോ ​ഡ​യ​റ​ക്ട​ർ ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്ത് പ​റ​ഞ്ഞു. യു​കെ​യി​ലും മ​റ്റ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും നി​ര​വ​ധി ഫാ​ഷ​ൻ ഷോ​ക​ൾ വി​ജ​യ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്ത് ഫാ​ഷ​ൻ ഷോ ​രം​ഗ​ത്ത് ഏ​റെ പ്ര​ശ​സ്‌​ത​നാ​ണ്.

യു​ക്മ വൈ​സ് പ്ര​സി​ഡ​ൻ്റ് സ്‌​മി​ത തോ​ട്ടം, യു​ക്മ ഷീ ​ലീ​ഡ്സി​ൻ്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജോ​യി​ൻ്റ് സെ​ക്ര​ട്ട​റി റെ​യ്‌​മോ​ൾ നി​ധീ​രി എ​ന്നി​വ​ർ ഓ​ണ​ച്ച​ന്തം സീ​സ​ൺ ര​ണ്ടി​ൻ്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഗ​മ​വേ​ദി​യാ​യ യു​ക്മ വ​ള്ളം​ക​ളി​യു​ടെ വേ​ദി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​ര​ങ്ങേ​റി​യ ഓ​ണ​ച്ച​ന്തം ഒ​ന്നാം സീ​സ​ൺ കാ​ണി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. കേ​ര​ളീ​യ സം​ഗീ​ത​വും, നൃ​ത്ത​ങ്ങ​ളും തി​രു​വാ​തി​ര​യും തെ​യ്യ​വും ചെ​ണ്ട​മേ​ള​വും നി​റ​ഞ്ഞാ​ടി​യ വേ​ദി​യി​ൽ ഫാ​ഷ​ൻ ഷോ ​മ​ത്സ​രാ​ർ​ഥി​ക​ളെ നി​റ​ഞ്ഞ കെെ​യ​ടി​ക​ളോ​ടെ​യാ​ണ് കാ​ണി​ക​ൾ വ​ര​വേ​റ്റ​ത്.

കേ​ര​ള​ത്തി​ന്‍റെ ക​ലാ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ളെ ഓ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഷോ ​ര​ണ്ട് റൗ​ണ്ടു​ക​ളാ​യി​ട്ടാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. നി​റ​ങ്ങ​ളും ച​ല​ന​ങ്ങ​ളും ഭാ​വ​ന​യും പ്രൗ​ഢി​യും സൗ​ന്ദ​ര്യ​വും ക​ല​യും സ​മ​ന്വ​യി​ക്കു​ന്ന​താ​യി​രി​ക്കും ര​ണ്ട് റൌ​ണ്ടു​ക​ളും.

റൗ​ണ്ട് ഒ​ന്ന് - പ്രൗ​ഢ വേ​ഷം - ഓ​ണം പു​ന​രാ​വി​ഷ്ക​ര​ണം

യു​ക്മ തെ​രേ​സാ​സ് ഓ​ണ​ച്ച​ന്തം ര​ണ്ടാം സീ​സ​ണി​ന് ആ​ദ്യ റൗ​ണ്ട് ഓ​ണ​ത്തി​ന്‍റെ ക​ലാ​ത്മ​ക​ത​യും വേ​ഷ​വി​ധാ​ന​ങ്ങ​ളും ആ​ഘോ​ഷി​ക്കു​ന്നു. മ​ത്സ​രാ​ർ​ഥി​ക​ൾ കേ​ര​ള​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ്, സം​സ്കൃ​തി, പാ​ര​മ്പ​ര്യം, പ്ര​കൃ​തി, ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​ള്ള മാ​തൃ​ക​ക​ൾ അ​വ​ത​രി​പ്പി​ക്കും.

ഈ ​റൗ​ണ്ട് കേ​ര​ളീ​യ സൌ​ന്ദ​ര്യ​ബോ​ധ​ത്തി​ന്‍റെ ആ​ത്മാ​വ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് നൂ​ത​ന സ്റ്റൈ​ലിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ക​സ​വി​ന്‍റെ ആ​ധു​നി​ക പ്രൗ​ഢി, ചു​വ​ർ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ശ​യ​ങ്ങ​ൾ, ക​ഥ​ക​ളി ഘ​ട​ക​ങ്ങ​ൾ, പൂ​ക്ക​ൾ, വ​ള്ളം​ക​ളി, വി​ള​വെ​ടു​പ്പ്, തെ​ങ്ങ് - പ​ന, കേ​ര​ളീ​യ ഛായാ​രൂ​പ​ങ്ങ​ൾ വ​രെ​യു​ള്ള രൂ​പ​ങ്ങ​ളെ​യും പാ​ര​മ്പ​ര്യ​ത്തെ​യും മ​ത്സ​രാ​ർ​ഥി​ക​ൾ ആ​ധു​നി​ക ഫാ​ഷ​ൻ മോ​ഡ​ലു​ക​ളി​ലേ​ക്ക് രൂ​പാ​ന്ത​രീ​ക​ര​ണം ചെ​യ്യും.

റൗ​ണ്ട് ര​ണ്ട് - സ​മ്പ​ന്ന​മാ​യ കേ​ര​ള ത​നി​മ റൗ​ണ്ട് - സ്പോ​ൺ​സേ​ർ​ഡ് ബൈ ​തെ​രേ​സാ​സ് ല​ണ്ട​ൻ

ര​ണ്ടാ​മ​ത്തെ റൗ​ണ്ട് പ്രാ​മാ​ണി​ക കേ​ര​ളീ​യ സ്ത്രീ​ത്വ​ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും കാ​ലാ​തി​വ​ർ​ത്തി​യാ​യ സൗ​ന്ദ​ര്യ​ത്തി​ലേ​ക്ക് മ​ത്സ​രാ​ർ​ഥി​ക​ളെ കൊ​ണ്ടു​വ​രു​ന്നു. തെ​രേ​സാ​സ് ല​ണ്ട​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​വി​ഭാ​ഗം സ​മ്പ​ന്ന​മാ​യ കേ​ര​ള ത​നി​മ, പാ​ര​മ്പ​ര്യം, ഗു​ണ​രു​ചി, സം​സ്‌​കൃ​തി എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

മ​ത്സ​രാ​ർ​ഥി​ക​ൾ ക്ലാ​സി​ക് മ​ല​യാ​ളി സ്റ്റൈ​ലി​ന്‍റെ സൗ​ന്ദ​ര്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​ഹ​നീ​യ​മാ​യ കേ​ര​ളീ​യ പ​ര​മ്പ​രാ​ഗ​ത വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടും. സ​മ്പ​ന്ന ക​സ​വ് ഡ്രേ​പ്സ്, പ​ര​മ്പ​രാ​ഗ​ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, ക്ഷേ​ത്രാ​ഭ​ര​ണ​ങ്ങ​ൾ, മു​ല്ല പൂ​ക്ക​ൾ, ക​ര​കൌ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തി​ന്‍റെ രാ​ജ​കീ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളി​ൽ നി​ന്ന് ആ​ശ​യ​മു​ൾ​ക്കൊ​ണ്ട് ഉ​ത്സ​വാ​ന്ത​രീ​ക്ഷം പു​ന: സൃ​ഷ്‌​ടി​ക്ക​പ്പെ​ടു​ന്ന അ​വ​ത​ര​ണം ഈ ​റൗ​ണ്ടി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.

കേ​ര​ളീ​യ ഓ​ണ - ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു പൂ​ര​മാ​യി യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി വേ​ദി​യെ മാ​റ്റു​വാ​ൻ ഓ​ണ​ച്ച​ന്തം ര​ണ്ടാം സീ​സ​ൺ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. സൗ​ന്ദ​ര്യ​വും ക​ല​ക​ളും നി​റ​ങ്ങ​ളും ഭാ​വ​ന​യും പാ​ര​മ്പ​ര്യ​വും ഫാ​ഷ​നും സ​മ​ന്വ​യി​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി വ​നി​ത​ക​ൾ ഈ ​മാ​സം 20ന് ​മു​ൻ​പാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

യു​ക്‌​മ - തെ​രേ​സാ​സ് ല​ണ്ട​ൻ ഓ​ണ​ച്ച​ന്തം ര​ണ്ടാം സീ​സ​ൺ സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്ത് - +44 7774966980, റെ​യ്‌​മോ​ൾ നി​ധീ​രി - +44 7789149473, സ്‌​മി​ത തോ​ട്ടം - +44 7450964670.

Tags : ukma onamchandham

Recent News

Corehub Up